KSEB strike- വൈദ്യുതി ബോര്‍ഡ് ജീവനക്കാരുടെ സമരം എസ്മ പ്രയോഗിച്ച് തടയണമെന്ന ആവശ്യം; ഹൈക്കോടതി ഇടപെട്ടില്ല

വൈദ്യുതി ബോര്‍ഡ് ജീവനക്കാരുടെ സമരം എസ്മ പ്രയോഗിച്ച് തടയണമെന്ന ആവശ്യത്തില്‍ ഹൈക്കോടതി ഇടപെട്ടില്ല. വൈത്തിരി സ്വദേശി അരുണ്‍ ജോസിന്റെ പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് ജസ്റ്റിസ് വി.ജി.അരുണിന്റെ നേതൃത്യത്തിലുള്ള ഡിവിഷന്‍ ബഞ്ച് പരിഗണിച്ചത്.

വൈദ്യുതി വിതരണം അവശ്യ സേവന നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും ഉദ്യോഗസ്ഥരുടെ സമരം ഉപഭോക്താതാക്കളെയാണ് വഞ്ചിക്കുന്നതെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു. എന്നാല്‍ അത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശേഷി കെഎസ്ഇബിയ്ക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News