മാധ്യമങ്ങൾക്ക് വിലക്ക്; വധഗൂഢാലോചന കേസ് സംബന്ധിച്ച വാർത്തകൾ മൂന്നാഴ്ചത്തേക്ക് നൽകരുത്: ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ വധഗൂഢാലോചന നടത്തിയെന്ന കേസ് സംബന്ധിച്ച വാർത്തകൾ നൽകുന്നതിന് മൂന്നാഴ്ചത്തേക്ക് മാധ്യമങ്ങൾ വിലക്ക്. കേസ് സംബന്ധിച്ച വാർത്തകൾ നൽകരുതെന്ന് ഹൈക്കോടതി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് സുരാജിനെതിരെയുള്ള വാർത്തകൾ നൽകുന്നതിനാണ് വിലക്ക്.

രഹസ്യവിചാരണ സംബന്ധിച്ച് വ്യാജവാർത്തകൾ ചമയ്ക്കുകയാണെന്നും അന്വേഷണം നടക്കുന്ന കേസുകളിൽ ശേഖരിച്ച വസ്തുതകൾ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ മാധ്യമങ്ങൾക്ക് ചോർത്തി നൽകുകയാണെന്നും ആരോപിച്ചാണ് ദിലീപിന്റെ സഹോദരീ ഭർത്താവായ സുരാജ് കോടതിയിൽ ഹരജി നൽകിയത്.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതിയാണ് സുരാജ്. ഹരജിക്കാരൻ, ഹരജിക്കാരന്റെ അഭിഭാഷകർ, അടുപ്പമുള്ളവർ തുടങ്ങിയവരെക്കുറിച്ച് മുൻവിധിയുണ്ടാക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് അഭിഭാഷകർ കോടതിയെ അറിയിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here