
വധഗൂഢാലോചന കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ് എന്നാണ് കോടതി വിധിയില്‍ നിന്ന് വ്യക്തമാകുന്നതെന്ന് എസ് പി മോഹനചന്ദ്രന്‍. സായ് ശങ്കറില്‍ നിന്ന് പിടിച്ചെടുത്ത ഐ മാക്കിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ട് ഉടന്‍ പുറത്ത് വരും. അതിനുശേഷമേ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യണോ എന്ന് ആലോചിക്കുവെന്നും അദ്ദേഹം പറഞ്ഞു.
രാമന്‍ പിള്ളയെ ചോദ്യം ചെയ്യേണ്ടത് എപ്പോള്‍ എന്ന് തീരുമാനിച്ചിട്ടില്ലെന്നും ആറായിരത്തില്‍ അധികം ശബ്ദരേഖകള്‍ ഉണ്ട്. ഇവ പരിശോധിച്ച് തീരാന്‍ സമയം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്(Dileep) കനത്ത തിരിച്ചടി. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജി കോടതി തള്ളി. ഹൈക്കോടതി (Highcourt) സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹര്‍ജി തള്ളിയത്. ഇതോടെ വധഗൂഢാലോചന കേസില്‍ ദിലീപിനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് തുടരാം. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ആപായപ്പെടുത്താന്‍ ദിലീപും ബന്ധുക്കളും ഗൂഡാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here