Sarkaru Vaari Paata: ‘സര്‍ക്കാരു വാരി പാട്ട’; കീര്‍ത്തി സുരേഷും മഹേഷ് ബാബുവും ഒരുമിക്കുന്നു

കീര്‍ത്തി സുരേഷിന്റെ(keerthi suresh) പ്രദര്‍ശനത്തിനെത്താനുള്ള ചിത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് ‘സര്‍ക്കാരു വാരി പാട്ട’. മഹേഷ് ബാബുവാണ് ചിത്രത്തിലെ നായകന്‍. ‘സര്‍ക്കാരു വാരി പാട്ട’യുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ കീര്‍ത്തി ചിത്രത്തിനെ കുറിച്ചുള്ള പുതിയൊരു അപ്‌ഡേറ്റ് വന്നിരിക്കുകയാണ് (Sarkaru Vaari Paata).

‘സര്‍ക്കാരു വാരി പാട്ട’ എന്ന ചിത്രത്തിലെ അവസാനത്തിന്റെ ഗാനത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയിരിക്കുകയാണ്. ബിഹൈന്‍ഡ് ദ സീന്‍ ഫോട്ടോകള്‍ വൈകാതെ പുറത്തുവിടുമെന്നും ‘സര്‍ക്കാരു വാരി പാട്ട’യുടെ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. പരശുറാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കീര്‍ത്തി സുരേഷ് ചിത്രം ‘സര്‍ക്കാരു വാരി പാട്ട’യിലെ ‘കലാവതി’ എന്ന ഗാനം അടുത്തിടെ വന്‍ ഹിറ്റായിരുന്നു.

മൈത്രി മൂവി മേക്കേഴ്‌സും മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് ‘സര്‍ക്കാരു വാരി പാട്ട’ നിര്‍മിക്കുന്നത്. കീര്‍ത്തി സുരേഷിന് മികച്ച വേഷമാണ് ‘സര്‍ക്കാരു വാരി പാട്ട’യിലെന്നാണ് നടിയെ സ്വാഗതം ചെയ്ത് മഹേഷ് ബാബു പറഞ്ഞത്. സമുദ്രക്കനി, വന്നേല കിഷോര്‍, സൗമ്യ മേനോന്‍ തുടങ്ങിയവര്‍ ‘സര്‍ക്കാരു വാരി പാട്ട’യില്‍ അഭിനയിക്കുന്നു.

‘സര്‍ക്കാരു വാരി പാട്ട’യെന്ന ചിത്രത്തിന്റെ മ്യൂസിക്കിന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത് സരിഗമ തെലുങ്കാണ്. മഹേഷ് ബാബു ചിത്രം ‘സര്‍ക്കാരു വാരി പാട്ട’ മെയ് 12ന് തിയറ്ററുകളിലാണ് റിലീസ് ചെയ്യുക. ആര്‍ മധിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പരശുറാമിന്റേതു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. ഹൈദരാബാദ്, യുഎസ്, ദുബായ് തുടങ്ങിയവടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

കീര്‍ത്തി സുരേഷ് നായികയാകുന്ന മറ്റൊരു ചിത്രമാണ് ‘സാനി കായിധം’. കീര്‍ത്തി സുരേഷിന്റെ ഒരു വേറിട്ട കഥാപാത്രം എന്ന നിലയില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതുമാണ് ‘സാനി കായിധം’. പല കാരണങ്ങളാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടുപോയിരുന്നു. ‘സാനി കായിധം’ ചിത്രം വൈകാതെ പ്രേക്ഷകരിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്.

ഡയറക്ട് ഒടിടി റിലീസായി ചിത്രം ഏപ്രില്‍ ഏഴിന് എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകും.’സാനി കായിധം’ ഡബ്ബിംഗ് പൂര്‍ത്തിയായതൊക്കെ നേരത്തെ കീര്‍ത്തി സുരേഷ് അറിയിച്ചിരുന്നു. സംവിധായകന്‍ സെല്‍വരാഘവനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

സെല്‍വരാഘവന്റെ സഹോദരിയായിട്ടാണ് ചിത്രത്തില്‍ കീര്‍ത്തി സുരേഷ് അഭിനയിക്കുന്നത്. സ്‌ക്രീന്‍ സീന്‍ സ്റ്റുഡിയോയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘സാനി കായിധം’ ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സാനി കായിധം’ ചിത്രം ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News