Wayanad: കൈക്കൂലി കേസിൽ സര്‍ക്കാരുദ്യോഗസ്ഥൻ അറസ്റ്റിൽ

കെട്ടിട ഉടമയോട് കൈക്കൂലി(bribe) വാങ്ങിയ സര്‍ക്കാരുദ്യോഗസ്ഥനെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. വയനാട്‌(wayanad) തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് ഗ്രേഡ് സെക്കന്റ് ഓവര്‍സീയര്‍ പി. സുധി ആണ് പിടിയിലായത്. വയനാട് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍സ് ബ്യൂറോ സ്‌ക്വാഡാണ് കൈക്കൂലി സഹിതം സുധിയെ പിടിച്ചത്.

ഒരു വര്‍ഷത്തോളം കെട്ടിട നിര്‍മ്മാണം വൈകിപ്പിച്ചതിനെ തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് ഓവര്‍സീയറെ സൈറ്റില്‍ കൂട്ടികൊണ്ട് പോയി 5000 രൂപ കൈക്കൂലിയായി നല്‍കി. ഈ പണമാണ് വിജിലന്‍സ് സംഘം തെളിവ് സഹിതം പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News