
ലോകകപ്പിനെത്തുന്നവര്‍ക്ക് ഗതാഗത തടസങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ മുന്‍കരുതലുകളുമായി പൊതുമരാമത്ത് അതോറിറ്റി നടപടികള്‍ തുടങ്ങി. ഫുട്ബോള്‍(football) മത്സരങ്ങള്‍ കാണാനായി എത്തുന്നവര്‍ ഉള്‍പ്പടെ വലിയ ജനത്തിരക്ക് അനുഭവപ്പെടുമ്പോള്‍ റോഡുകളില്‍ ട്രാഫിക് ബ്ലോക്കുകള്‍ സൃഷ്ടിക്കപ്പെടുന്നതിനാലാണ് സംവിധാനങ്ങളില്‍ മാറ്റം വരുത്തുന്നത്. റോഡുകളുടെ കാര്യത്തിലും വഴികളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കുമായി അത്യധുനിക ‘സൈന്‍ ബോര്‍ഡുകളും’ നൂതന സി സി ടി വി ക്യാമറകളും സ്ഥാപിക്കും. കൂടാതെ റോഡുകളെ കുറിച്ച് ജനങ്ങള്‍ക്കറിയാനും വിശദാംശങ്ങള്‍ ലഭിക്കാനുമായി താല്‍കാലിക ഗതാഗത നിയന്ത്രണ കേന്ദ്രവും ഖത്തറില്‍ പ്രവര്‍ത്തിക്കും. ലോകപ്പിനായി രാജ്യം ഒരുങ്ങികഴിഞ്ഞെന്നും പൊതുമരാമത്ത് അതോറിറ്റി (അശ്ഖാല്‍) തയ്യാറായിയെന്നും അശ്ഖാല്‍ ഓപ്പറേഷന്‍ മാനേജര്‍ എന്‍ജിനിയര്‍ അബ്ദുല്ല അല്‍ ഖഹ്താനി പറഞ്ഞു.
ലോകകപ്പിന് മുന്‍പ്, ലോകകപ്പ് സമയം, ലോകകപ്പിന് ശേഷം എന്നിങ്ങനെ തരംതിരിച്ച് മൂന്ന് പദ്ധതികളാണ് അതോറിറ്റി ആസൂത്രണം ചെയ്യുന്നത്. സ്റ്റേഡിയത്തിന് സമീപത്തെ റോഡുകള്‍ സര്‍വ്വേ നടത്തിയ ശേഷം അറ്റകുറ്റപണികള്‍ ആരംഭിക്കുമെന്നും ആരാധകര്‍ക്ക് സ്റ്റേഡിയത്തിന് പുറത്ത് വലിയ പാര്‍ക്കിംഗ് സൗകര്യം ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു. തുരങ്കപ്പാതകളും, ഹൈവേകളും, മേല്‍പാലങ്ങളും എല്ലാം സൗകര്യപ്രദമാക്കും.അശ്ഗാലും ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷനും സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയും സംയുക്തമായി പ്രവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അശ്ഗാലിന്റെ ലോകകപ്പ് തയ്യാറെടുപ്പുകളെ കുറിച്ച് ഖത്തര്‍ റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് ഒരുക്കങ്ങളെ കുറിച്ച് വിവരിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here