Pinarayi Vijayan: ഭാവി തലമുറയെ കണ്ടുള്ള വികസനമാണ് വേണ്ടത്: പിണറായി വിജയന്‍

ഭാവി തലമുറയെ കണ്ടുള്ള വികസനമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാതക്കായി ഭൂമി ഏറ്റെടുത്തപ്പോള്‍ ജനങ്ങളോട് കാര്യം പറഞ്ഞുവെന്നും ജനങ്ങള്‍ക്ക് കാര്യം മനസിലായെന്നും അദ്ദേഹം പറഞ്ഞു. കെ റെയിലിനും കേരള വികസനത്തിനും എതിരായി യുഡിഎഫ് ബിജെപി അവിശുദ്ധ കൂട്ടുകെട്ട് നടത്തുന്ന നുണപ്രചാരണങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിവേഗ റെയില്‍ എന്നത് യുഡിഎഫ് മുന്നോട്ട് വെച്ച പദ്ധതി. എന്നാല്‍ പിന്നീട് അവര്‍ അതില്‍നിന്ന് പിന്‍മാറി. അര്‍ത്ഥ അതിവേഗ പാതയെന്നത് ഇന്ത്യന്‍ റെയില്‍വേയുടെ നിര്‍ദ്ദേശമാണ്. രാജ്യത്ത് ഇപ്പോള്‍ എല്ലാ സംസ്ഥാനങ്ങളിലും അര്‍ധ അതിവേഗ പാതയെ പറ്റി ആലോചിക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ ആവാം എന്നാല്‍ കേരളത്തില്‍ പറ്റില്ലെന്നാണ് ഇവര്‍ പറയുന്നത്. പദ്ധതിക്കെതിരെ കേന്ദ്രത്തില്‍ നിവേദനം നല്‍കിയ കൂട്ടത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമുണ്ടായിരുന്നെന്നും അദ്ദേഹം യോഗത്തില്‍ ഓര്‍മ്മിപ്പിച്ചു.

കേരളത്തില്‍ കൂടൂതല്‍ റെയില്‍വെ ലൈന്‍ വേണമെന്നത് റെയിവേ ഇങ്ങോട്ട് വെച്ച നിര്‍ദ്ദേമാണ്. ഇക്കാര്യം ആവശ്യപ്പെട്ട് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ തന്നെ വന്ന് കണ്ടിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News