Pinarayi Vijayan: ജനങ്ങളെ വഴിയാധാരമാക്കുന്ന വികസനമല്ല എല്‍ഡിഎഫ് നടപ്പിലാക്കുക: മുഖ്യമന്ത്രി

ജനങ്ങളെ വഴിയാധാരമാക്കുന്ന വികസനമല്ല എല്‍ഡിഎഫ് നടപ്പിലാക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ റെയിലിനായി ഭൂമി ഏറ്റെടുക്കുന്നത് ഗ്രാമത്തിലെ വിപണി വിലയുടെ നാലിരട്ടിയിലും, നഗര പ്രദേശത്തെ വിപണി വിലയില്‍ രണ്ടിരട്ടിയിലായിരിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. കെ റെയിലിനും കേരള വികസനത്തിനും എതിരായി യുഡിഎഫ് ബിജെപി അവിശുദ്ധ കൂട്ടുകെട്ട് നടത്തുന്ന നുണപ്രചാരണങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രക്യതിയെ മറന്ന് കൊണ്ടുള്ള വികസനം എല്‍ഡിഎഫിന് ഇല്ലെന്നും പരിസ്ഥിതി സംരക്ഷിക്കുന്നതില്‍ എല്‍ഡിഎഫിന് ഒരു തരത്തിലുള്ള വിട്ടുവീഴ്ച്ചയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സില്‍വര്‍ലൈനിനായുള്ള പാത പരിസ്ഥിതി ലോല പ്രദേശങ്ങളിലോ, വന മേഖലയിലൂടെയോ കടന്നുപോകുന്നില്ല. നദികള്‍ അരുവികള്‍ എന്നിവയുടെ ഒഴുക്ക് തടസപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here