Thrissur: തൃശൂരില്‍ അപകടത്തില്‍പ്പെട്ട കാറില്‍നിന്ന് വടിവാള്‍ കണ്ടെത്തിയ സംഭവം; 4 പ്രതികള്‍ പിടിയില്‍

തൃശൂര്‍ വെങ്ങിണിശ്ശേരിയില്‍ അപകടത്തില്‍പ്പെട്ട കാറില്‍നിന്ന് വടിവാള്‍ കണ്ടെത്തിയ സംഭവത്തില്‍ രക്ഷപ്പെട്ട നാല് പ്രതികളും ചേര്‍പ്പ് പൊലീസിന്റെ പിടിയിലായി. പൊലീസിന്റെ വാഹനം പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറുമായി ഇടിച്ചുനിര്‍ത്തിയാണ് പ്രതികളെ പിടികൂടിയത്. അപകടത്തില്‍ പരിക്കേറ്റ മൂന്ന് പ്രതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒരാളെ കാര്‍ സഹിതം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോട്ടയം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘമാണ് പിടിയിലായത്. പ്രതികള്‍ തൃശൂരിലെത്തിയതും ക്വട്ടേഷന്റെ ഭാഗമായാണ്. ലിബിന്‍, ബിബിന്‍, നിക്കോളാസ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ക്കും പൊലീസ് വാഹനത്തിലുണ്ടായിരുന്ന എസ് ഐ അടക്കമുള്ള രണ്ട് പേര്‍ക്കും അപകടത്തില്‍ സാരമായി പരുക്കേറ്റിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here