Co-operative Expo 2022:ഒരുമയുടെ പൂരം:വൈവിധ്യങ്ങളുടെ മഹാമേള

സഹകരണ എക്‌സ്‌പോ 2022(co-operative expo) കൊച്ചി മറൈന്‍ ഡ്രൈവില്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്‌ഘാടനം ചെയ്തത് .സഹകരണ മേഖലയുടെ വളര്‍ച്ചയും നേട്ടങ്ങളും ഉല്‍പ്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുന്ന എക്സ്പോ 25 വരെ കൊച്ചിയെ ആവേശത്തിലും ആഘോഷത്തിലുമാക്കും.സഹകരണ മേഖലയുമായി ബന്ധപ്പെട്ട വ്യത്യസ്ത ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയ മേളയാണ് നടക്കുന്നത്. സഹകരണ മേഖലയുടെ വളര്‍ച്ചയും നേട്ടങ്ങളും ഉല്‍പ്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുന്നുണ്ട്.പ്രവേശനം പൂര്‍ണമായും സൗജന്യമാണ്. രാവിലെ 9.30 മുതല്‍ രാത്രി 8.30 വരെയാണ് പ്രദര്‍ശനം. ഏപ്രിൽ 25 ന് എക്സ്പോ സമാപിക്കും.

” കോവിഡ് പ്രതിസന്ധി കാലത്ത് ജനങ്ങള്‍ക്ക് ഒപ്പം നിന്ന സഹകരണ മേഖല എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചാണ് മുന്നോട്ട് പോയത്. ജനനം മുതല്‍ മരണം വരെ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും സഹകരണമേഖലയുടെ സാന്നിധ്യം കാണാം. എല്ലാ മേഖലകളിലയ്ക്കും സഹകരണ മേഖല കടന്നു ചെന്നിരിക്കുന്നു” ഇന്നലെ സഹകരണ എക്‌സ്‌പോ ഉദ്‌ഘാടനം ചെയ്ത മുഖ്യമന്ത്രി സംസാരിച്ചത് ഇങ്ങനെയാണ്.
സമസ്‌ത മേഖലകളിലും കരുത്ത് തെളിയിച്ച് മുന്നേറുകയാണ് കേരളത്തിലെ സഹകരണ മേഖലയെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.

‘മുപ്പതോളം മേഖലയില്‍ സഹകരണ സംരംഭം’: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചു. ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചപ്പോള്‍ മൊബൈല്‍ ഫോണും ടാബും വാങ്ങുന്നതിനായി പലിശ രഹിത വായ്‌പ നല്‍കി. കുടുംബശ്രീ മുഖേന മുറ്റത്തെ മുല്ല പദ്ധതി പ്രകാരം വായ്‌പകള്‍ അനുവദിച്ചു. യുവാക്കളെ ആകര്‍ഷിക്കുന്നതിന് മുപ്പതോളം മേഖലയില്‍ സഹകരണ സംരംഭങ്ങള്‍ക്ക് തുടക്കമിട്ടു.സഹകരണ എക്‌സ്‌പോ പവലിയനില്‍ 210 സ്റ്റാളുകളാണുള്ളത്. സംസ്ഥാനത്തെ പ്രമുഖ സഹകരണ സ്ഥാപനങ്ങള്‍ അവരുടെ ഉത്‌പന്നങ്ങളും സേവനങ്ങളുമായി എക്സ്പോയില്‍ പങ്കെടുക്കുന്നു.


‘രുചി വൈവിധ്യവുമായി വിശാലമായ ഫുഡ് കോര്‍ട്ട്’: ദേശീയ, അന്തര്‍ ദേശീയ തലത്തില്‍ മികച്ച നേട്ടങ്ങള്‍ സൃഷ്‌ടിച്ച സംസ്ഥാനത്തെ സഹകരണ മേഖലയുടെ ചരിത്രം, ഏറ്റെടുത്ത വെല്ലുവിളികള്‍, നടത്തി വരുന്ന ജനകീയ പ്രവര്‍ത്തനങ്ങള്‍ എന്നിവയും സഹകരണ എക്സ്പോയിൽ പരിചയപ്പെടുത്തുന്നു. വിശാലമായ ഫുഡ് കോര്‍ട്ടില്‍ രുചി വൈവിധ്യങ്ങളും ഒരുക്കിയിട്ടുണ്ട്.കലാമേളയാണ് ഏറ്റവും ആകർഷകം.മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിമാരാരുടെ ചെണ്ട മേളത്തോടെയാണ് സഹകരണ എക്‌സ്‌പോയ്‌ക് തുടക്കമായത്.സ്റ്റീഫൻ ദേവസ്സി,ഊരാളി,കൃഷ്ണപ്രഭ തുടങ്ങി വലിയ കലാമേളയാണ് കൊച്ചിയെ കാത്തിരിക്കുന്നത്.

സഹകരണ സംഘങ്ങളുടെ ഉത്‌പന്നങ്ങള്‍ ഡിസ്‌കൗണ്ട് നിരക്കില്‍ പൊതുജനങ്ങള്‍ക്ക് വാങ്ങാന്‍ അവസരമൊരുക്കിയിട്ടുണ്ട്. പ്രവേശനം പൂര്‍ണമായും സൗജന്യമാണ്. രാവിലെ 9.30 മുതല്‍ രാത്രി 8.30 വരെയാണ് പ്രദര്‍ശനം. ഏപ്രിൽ 25 ന് എക്സ്പോ സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News