
പഠിച്ച സ്‌കൂളുകള്‍ക്ക് ലക്ഷങ്ങളുടെ സഹായം പ്രഖ്യാപിച്ച് മുന്‍ ഡിജിപി. മലയാളിയായ ആന്ധ്രപ്രദേശ് മുന്‍ ഡിജിപി(DGP) എ പി രാജന്‍ ഐ പി എസ് ആണ് താന്‍ പഠിച്ച സ്‌കൂളുകള്‍ക്ക് ലക്ഷങ്ങളുടെ ധനസഹായം പ്രഖ്യാപിച്ചത്.
പുനലൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കാണ് ധനസഹായം പ്രഖ്യാപിച്ചത്. ഗവണ്‍മെന്റ് എല്‍ പി എസ് അയിലറ,ഗവണ്‍മെന്റ് എച്ച്എസ് ഏരൂര്‍,ഗവണ്‍മെന്റ് എച്ച് എസ് അഞ്ചല്‍ ഈസ്റ്റ്എന്നീ സ്‌കൂളുകള്‍ക്കാണ് ധനസഹായം. ഗവണ്‍മെന്റ് എല്‍ പി എസ് അയിലറക്ക് അഞ്ചു ലക്ഷം രൂപയും ഗവണ്‍മെന്റ് എച്ച്എസ് ഏരൂരിന് പത്തുലക്ഷം രൂപയും ഗവണ്‍മെന്റ് എച്ച് എസ് അഞ്ചല്‍ ഈസ്റ്റിന് പതിനഞ്ച് ലക്ഷംരൂപയുമാണ് നല്‍കുന്നത്.
അയിലറ പരമേശ്വരന്‍പിള്ള ആന്‍ഡ് തങ്കമ്മ മെമ്മോറിയല്‍ മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് എന്‍ഡോവ്‌മെന്റിനായാണ് തുക കൈമാറിയത്. ധനസഹായത്തിന്റെ ചെക്ക് പുനലൂര്‍ എം എല്‍ എ പി എസ് സുപാലിന്റെ സാന്നിധ്യത്തില്‍ എ പി രാജന്‍ ഐ പി എസ് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിക്ക് കൈമാറി.
മാതൃകാപരമായ പ്രവര്‍ത്തനമാണ് മുന്‍ ഡി ജി പി നടത്തിയിട്ടുള്ളതെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. സാധാരണക്കാരുടെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ കൂടുതല്‍ പേര്‍ മുന്നോട്ട് വരട്ടെ എന്ന് മന്ത്രി ആശംസിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here