KGF: കെജിഎഫ് 2വിന്റെ തേരോട്ടം നിലയ്ക്കുന്നില്ല; ഹിന്ദി പതിപ്പ് 200 കോടി ക്ലബ്ബിൽ

തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ് കെജിഎഫ് 2(KGF 2) . റിലീസ് ദിവസം മുതൽ മികച്ച അഭിപ്രായം നേടി ബോക്സ് ഓഫീസിൽ യാഷ് ചിത്രത്തിന്റെ തേരോട്ടം. ഓരോ ദിവസം കഴിയുന്തോറും റെക്കോർഡുകൾ ഭേദിക്കുകയാണ് ചിത്രം. ഹിന്ദി പതിപ്പിനും മികച്ച അഭിപ്രായമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ബോളിവുഡിന് അകത്തും പുറത്തുമുള്ളവർ ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട് രം​ഗത്തെത്തുകയാണ്. ഇപ്പോഴിതാ ഹിന്ദി പതിപ്പിന്റെ പുതിയ കളക്ഷനാണ് പുറത്തുവരുന്നത്.

റിലീസ് ആയി അഞ്ച് ദിവസത്തിനുള്ളിൽ ഹിന്ദി പതിപ്പ് 200 കോടി ക്ലബ്ബിൽ എത്തിയിരിക്കുകയാണ്. ട്രേഡ് അനലിസ്റ്റായ തരൺ ആദർശാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. 219. 56 കോടിയാണ് കെജിഎഫ് 2 ഹിന്ദി പതിപ്പ് സ്വന്തമാക്കിയിരിക്കുന്നത്.

അതേസമയം ചിത്രം നാല് ദിനങ്ങള്‍ കൊണ്ട് തന്നെ 550 കോടിയ്ക്ക് മുകളിലാണ് കളക്ഷന്‍ നേടിയിരിക്കുന്നത്. ചിത്രം ആദ്യദിനത്തില്‍ 165.37 കോടിയും രണ്ടാം ദിനത്തില്‍ 139.25 കോടിയും മൂന്നാം ദിനത്തില്‍ 115.08 കോടിയും നാലാം ദിനത്തില്‍ 132.13 കോടിയും നേടിയെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ മനോബാല വിജയന്‍ ട്വീറ്റ് ചെയ്തു.കേരളത്തില്‍ നിന്ന് മൂന്ന് ദിവസങ്ങള്‍ കൊണ്ട് ചിത്രം 23 കോടി നേടി കഴിഞ്ഞു.

ഏപ്രിൽ 14നാണ് കെജിഎഫ് രണ്ടാം ഭാ​ഗം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. സഞ്ജയ് ദത്ത്, പ്രകാശ് രാജ്, ശ്രീനിധി ഷെട്ടി, രവീണ ടണ്ഠൻ, മാളവിക അവിനാഷ്, ഈശ്വരി റാവു തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിൽ. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രത്തിന് മൂന്നാം ഭാ​ഗവും വരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News