
സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറയെ(Sara Tendulkar) ട്രോളി സോഷ്യൽ മീഡിയ .ഞായറാഴ്ച ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെയുള്ള മുംബൈയുടെ മത്സരം കാണാൻ സച്ചിനൊപ്പം(sachin Tendulkar) കുടുംബവും എത്തിയിരുന്നു. അന്ന് സാറ ധരിച്ച ജേഴ്‌സിയാണ് ആരാധകരുടെ കണ്ണിലുടക്കിയത്. കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസ്(mumbai Indians) ധരിച്ച ജഴ്‌സിയാണ് അവർ ധരിച്ചിരുന്നത്.
ജേഴ്‌സി മാറി ധരിച്ചതിന് എന്താ ഇത്ര പൊല്ലാപ്പുണ്ടാക്കാൻ എന്ന് ചോദിക്കരുത്. കാരണം രണ്ട് ജേഴ്‌സിയുടെയും സ്‌പോൺസർമാർ തമ്മിൽ വ്യത്യാസമുണ്ട്. കോടിക്കണക്കിന് രൂപ മുടക്കിയാണ് കമ്പനികൾ ജഴ്‌സിയിലെ സ്‌പോൺസർഷിപ്പ് സ്വന്തമാക്കുന്നത്.
ഇത്തവണ ബംഗളൂരു ആസ്ഥാനമായ ധനകാര്യ സാങ്കേതിക കമ്പനി സ്ലൈസ് ആണ് മുംബൈ കിറ്റിന്റെ പ്രധാന സ്‌പോൺസർ. നേരത്തെ ഇത് വീഡിയോകോൺ ആയിരുന്നു. പഴയ ജേഴ്‌സിയണിഞ്ഞ് സാറ വന്നതോടെ ചുളുവിന് നേട്ടം കിട്ടിയത് വീഡിയോകോണിനായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here