സംസ്ഥാനത്താകെ 1493 കിലോ കേടായ മത്സ്യം പിടികൂടി നശിപ്പിച്ചു

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്താകെ നടത്തിയ പരിശോധനയില്‍ 1493 കിലോഗ്രാം കേടായ മത്സ്യം പിടികൂടി നശിപ്പിച്ചു. സംസ്ഥാനത്ത് 329 ഇടങ്ങളിലായി നടത്തിയ പരിശോധനയിലാണ് കേടായ മത്സ്യം പിടികൂടി നശിപ്പിച്ചത്. മൊത്തം 374 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 171 സാമ്പിളുകള്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. 203 സാമ്പിളുകള്‍ കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തി.

പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തൊട്ടാകെ വ്യാപക പരിശോധന നടത്തിയത്. ആരോഗ്യ മന്ത്രി വീണാജോര്‍ജ്, ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ വി. ആര്‍. വിനോദ് എന്നിവരുടെ നിര്‍ദ്ദേശാനുസരണം ഡെപ്യൂട്ടി കമ്മീഷണര്‍മാരായ പി. ഉണ്ണികൃഷ്ണന്‍ നായര്‍, ജേക്കബ് തോമസ്, പി. ജെ. വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News