GR Anil:നെല്‍ കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി; പരമാവധി നെല്ല് സംഭരിക്കും: മന്ത്രി ജി ആര്‍ അനില്‍

നെല്‍കര്‍ഷകര്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമിടാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. തുടര്‍ച്ചയായി വിളനഷ്ടവും നഷ്ടപരിഹാരവും സംബന്ധിച്ച് കര്‍ഷകരില്‍ നിന്ന് പരാതികളുയരുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഭക്ഷ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഈ പദ്ധതിയോടെ നെല്‍കര്‍ഷകര്‍ക്ക് ഏറെ ആശ്വസമാകുമെന്നാണ് പ്രതീക്ഷ.

വേനല്‍മഴയില്‍ മടവീഴ്ചയില്‍ കൃഷി നശിച്ച കുട്ടനാട്ടിലെ കര്‍ഷകരില്‍ നിന്ന് പരമാവധി നെല്ല് സംഭരിക്കുമെന്നും മടവീഴ്ച തടയാന്‍ പുറംബണ്ട് നിര്‍മാണം ഉടന്‍ നടത്തുമെന്നും ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. വിളനാശത്തോടെ ലഭിക്കേണ്ട ഇന്‍ഷുറന്‍സ് തടസങ്ങളും നഷ്ടപരിഹാരം നല്‍കുന്നതിലെ അശാസ്ത്രീയതയും പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ സാധ്യമാകും.

കൊയ്ത്തുയന്ത്രങ്ങള്‍ കിട്ടാത്ത കര്‍ഷകരുടെ ദുരിതങ്ങള്‍ക്കും ഇതിലൂടെ പരിഹാരമാകും. യന്ത്രങ്ങള്‍ തദ്ദേശീയമായി തന്നെ വികസിപ്പിക്കാനുള്ള പദ്ധതിയും സര്‍ക്കാര്‍ പരിഗണിക്കുകയാണെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News