
നടി കാജല്‍ അഗര്‍വാളിന് ആദ്യത്തെ കുഞ്ഞ് പിറന്നു. താരത്തിന് ആണ്‍ കുഞ്ഞാണ് പിറന്നിരിക്കുന്നത്. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാജല്‍ അഗര്‍വാള്‍-ഗൗതം കിച്ലു ദമ്പതികള്‍ക്ക് ഏറെ ആരാധകരാണുള്ളത്.
കഴിഞ്ഞ ദിവസം ആരാധകര്‍ക്കായി മെറ്റേണിറ്റി ഫോട്ടോഷൂട്ടുകള്‍ കാജല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. താരത്തിന്റെ ചിത്രങ്ങള്‍ ഏറെ
സ്നേഹത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. നിരവധി പ്രതികരണങ്ങളും ചിത്രത്തിന് ലഭിച്ചിരുന്നു.
കാജല്‍ അഗര്‍വാളും ഗൗതം കീച്ലുവും വിവാഹിതരാകുന്നത് 2020 ലെ ലോക്ക്ഡൗണ്‍ കാലത്താണ്. താരം ഗര്‍ഭിണിയാണെന്ന വിവരം ജനുവരി 8 നാണ് പുറത്തുവിടുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here