K Swift Bus: കുപ്രചരണങ്ങൾക്ക് തിരിച്ചടി; മികച്ച കളക്ഷന്‍ നേടി കെ സ്വിഫ്റ്റ്, ഒരാഴ്ചക്കിടെ നേടിയത് 35.38 ലക്ഷത്തിന്റെ കളക്ഷന്‍

കുപ്രചരണങ്ങൾ അഴിച്ചുവിട്ട് സർക്കാരിന്റെ പദ്ധതികളെ അടിച്ചമർത്താൻ ശ്രമിക്കുന്നവർക്ക് തിരിച്ചടി. കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ്(K Swift) ഒരാഴ്ചക്കിടെ നേടിയത് 35.38 ലക്ഷത്തിന്റെ കളക്ഷന്‍. 35,38,291 രൂപയാണ് കളക്ഷന്‍ ഇനത്തില്‍ നിന്നും മാത്രമായി കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസുകള്‍ നേടിയത്.സര്‍വീസ് ആരംഭിച്ച ഏപ്രില്‍ 11 മുതല്‍ ഏപ്രില്‍ 17 വരെയുള്ള ഒരാഴ്ചത്തെ കണക്കുകള്‍ പുറത്തുവന്നപ്പോഴാണ് 35 ലക്ഷത്തിലധികം രൂപയുടെ കളക്ഷന്‍ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് സ്വന്തമാക്കിയത്.

78,415 കിലോമീറ്റര്‍ ദൂരമാണ് ഇക്കാലയളവില്‍ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസുകള്‍ സഞ്ചരിച്ചത്. ബെംഗളൂരുവിലേക്കുള്ള ബസുകളാണ് കളക്ഷനില്‍ ഒന്നാമത്. കഴിഞ്ഞ ദിവസം ലഭിച്ച കണക്കുകള്‍ ക്രോഡീകരിച്ച് വരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.കെ.എസ്.ആര്‍.ടി.സിയുടെ സ്വിഫ്റ്റ് ബസുകളുടെ സര്‍വീസുകള്‍ ലാഭകരമാണോ എന്ന കാര്യം കുറച്ചു കാലത്തെ പ്രവര്‍ത്തനം നിരീക്ഷിച്ചതിന് ശേഷം മാത്രമെ പറയാന്‍ സാധിക്കുവെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നു. സ്വിഫ്റ്റിന്റെ 30 ബസുകളാണ് ആദ്യഘട്ടത്തില്‍ കെ.എസ്.ആര്‍.ടി.സിക്ക് വാടകയ്ക്ക് നല്‍കിയിരിക്കുന്നത്.

മള്‍ട്ടി ആക്‌സില്‍ ബസുകള്‍ക്ക് കിലോമീറ്ററിന് 26 രൂപയും മറ്റുള്ള ബസുകള്‍ക്ക് 20 രൂപയും നല്‍കാനാണ് കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചിരിക്കുന്നത്.സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് അനുവദിച്ച 50 കോടി രൂപകൊണ്ട് 100 ബസുകള്‍ നിരത്തിലിറക്കാനാണ് സ്വിഫ്റ്റിന്റെ തീരുമാനം. വോള്‍വോയുടെ 8 എ.സി സ്ലീപ്പര്‍ ബസുകളും 20 എ.സി സെമി സ്ലീപ്പര്‍ ബസുകളും 72 നോണ്‍ എ.സി ബസുകളുമാണ് ഇക്കൂട്ടത്തിലുള്ളത്.ഏപ്രിലില്‍ തന്നെ 100 ബസുകളും പുറത്തിറക്കുമെന്നാണ് സ്വിഫ്റ്റ് ജനറല്‍ മാനേജര്‍ കെ.വി. രാജേന്ദ്രന്‍ പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News