KSEB സമരം; ജീവനക്കാരുമായി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ഇന്ന് ചർച്ച നടത്തും

സമരം ചെയ്യുന്ന KSEB ജീവനക്കാരുമായി വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഇന്ന് ചർച്ച നടത്തും. KSEB യിലെ വിവിധ ഓഫീസേഴ്സ് യൂണിയനുകളുടെ യോഗം ഓൺലൈൻ ആയിട്ടാണ് ചേരുക. സമരം ശക്തമായി തുടരാൻ KSEB ഓഫീസേഴ്സ് അസോസിയേഷൻ തീരുമാനിച്ച സഹചര്യത്തിലാണ് ചർച്ച .

രാവിലെ 11 മണിക്ക് ഓൺലൈനിൽ ചേരുന്ന യോഗത്തിൽ അസോസിയേഷനെ പ്രതിനിധികരിച്ച് സുരേഷ് കുമാർ , ഹരികുമാർ എന്നീവർ പങ്കെടുക്കും ,KSEB ചെയർമാൻ തുടരുന്ന പ്രതികാര നടപടിയുടെ ഭാഗമായ സ്ഥലം മാറ്റം റദ്ദാക്കണം എന്നതാണ് മുഖ്യ ആവശ്യങ്ങളിലൊന്ന്.

അതേസമയം കെ എസ് ഇ ബി ചെയർമാന്‍റെയും മാനേജ്മെന്‍റിന്‍റെയും പ്രതികാര നടപടികൾക്കെതിരെ കെ എസ് ഇ ബി ഓഫീസേ‍ഴ്സ് അസോസിയേഷൻ ഈ മാസം പതിനൊന്നിന് വൈദ്യുതി ഭവന് മുന്നിൽ ആരംഭിച്ച അനിശ്ചിതകാല സമരമാണ് താൽകാലികമായി നിർത്തിയത്. പുതിയ സമര പരിപാടിയും കെ എസ് ഇ ബി
ഓഫീസേ‍ഴ്സ് അസോസിയേഷൻ തീരുമാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News