
സമൂഹമാധ്യമങ്ങളില്‍ നമ്മളെ അത്ഭുതപ്പെടുത്തുന്ന പല തരം വീഡിയോകള്‍ പ്രചരിക്കാറുണ്ട്. ഇപ്പാള്‍ വൈറലായി മാറിയിരിക്കുന്നത് ഉടമയുടെ കൈയിലിരുന്ന് പാട്ടു പാടുന്ന പക്ഷിയുടെ വീഡിയോ ആണ്. പക്ഷികളും മൃഗങ്ങളും പലതരം ശബ്ദങ്ങള്‍ പുറപ്പെടുവിക്കാറുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്ഥമാണ് ഈ പക്ഷി. ഹാരി പോട്ടര്‍ സിനിമയിലെ തിം സോങ്ങാണ് പക്ഷി പാടുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം.
View this post on Instagram
സെഫിര്‍ എന്ന യൂറോപ്യന്‍ സ്റ്റര്‍ലിംഗ് ആണ് വിഡിയോയില്‍ ഉള്ളത്. ഉടമയുടെ കൈയില്‍ ഇരുന്ന് ഹാരി പോട്ടര്‍ തീം സോങ് ആലപിക്കുന്ന ഈ കുഞ്ഞ് പക്ഷിയുടെ വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ വൈറലായിക്കഴിഞ്ഞു. അനിമല്‍സ് ഡൂയിങ് തിങ്ങ്‌സ് എന്ന സോഷ്യല്‍ മീഡിയ പേജിലൂടെയാണ് വിഡിയോ ആദ്യമായി പങ്കുവച്ചിട്ടുള്ളത്. Viral പിന്നീട് നിരവധി ആളുകള്‍ ഏറ്റെടുത്ത വിഡിയോ ഇതിനോടകം ലക്ഷക്കണക്കിന് കാഴ്ചക്കാരെയും നേടിക്കഴിഞ്ഞു. ദൃശ്യങ്ങള്‍ക്ക് കമന്റുകളുമായി എത്തുന്നവരും നിരവധിയാണ്.
നേരത്തെയും ടിക് ടോക് വിഡിയോയിലൂടെ സെഫിര്‍ ശ്രദ്ധ നേടിയിട്ടുണ്ട്. . ഉടമയായ ഫെന്‍ ആണ് പക്ഷിയെ പാട്ടുകള്‍ പാടാനും സംസാരിക്കാനുമൊക്കെ പരിശീലനം നല്‍കുന്നത്. ഇരുവരും ഒന്നിച്ചുള്ള നിരവധി വിഡിയോകള്‍ നേരത്തെയും വലിയ രീതിയില്‍ വൈറലായിരുന്നു. ഹാരി പോട്ടര്‍ ഫാനാണ് ഈ കുഞ്ഞ് പക്ഷി എന്നാണ് പലരും വിഡിയോയ്ക്ക് കമന്റുകള്‍ നല്‍കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here