പി ശശിയുടെ നിയമനം; തെറ്റ് ആവർത്തിക്കുന്നയാളെ ജില്ലാ കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയിലും ഉൾപ്പെടുത്തുമോ? മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

പി ശശിയുടെ(p sasi) നിയമനത്തിൽ പാർട്ടിയിൽ ഒരു വിമർശനവും ഉയർന്ന് വന്നിട്ടില്ലെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ(M V Govindhan master). പാർട്ടിക്ക് അകത്തു ഒരു അഭിപ്രായ വ്യത്യാസവും ഉണ്ടായിട്ടില്ല. തെറ്റ് ആവർത്തിക്കുന്ന ആൾ അല്ലാത്തത് കൊണ്ടാണല്ലോ സംസ്ഥാന കമ്മിറ്റി അംഗം ആയതെന്നും പറഞ്ഞു. തെറ്റ് ആവർത്തിക്കുന്നയാളെ ജില്ലാ കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയിലും ഉൾപ്പെടുത്തുമോ? എന്നും മന്ത്രി ചോദിച്ചു.

അതേസമയം പി ശശിയുടെ നിയമനത്തിൽ ഒരു അയോഗ്യതയുമില്ലെന്നും എതിരഭിപ്രായങ്ങൾ ഉണ്ടായിട്ടില്ലെന്നും എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ നേരത്തെ വ്യക്തമാക്കിയിരുന്നു . ഐക്യകണ്ഠേന എടുത്ത തീരുമാനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദവും എതിരഭിപ്രായവുമില്ലെന്നും നിയമനത്തിനെതിരെ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ തിരുവനന്തപുരത്ത് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഒരാൾക്കെതിരെ നടപടി എടുത്താൽ അത് ആജീവനാന്തമല്ലെന്നും തെറ്റുതിരുത്തി വരുന്നവരെ ഒപ്പം നിർത്തണമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here