ബസ്, ഓട്ടോ, ടാക്സി നിരക്ക് വർധിപ്പിച്ചു; ബസ് ചാർജ് മിനിമം 10 രൂപ ; പുതിയ നിരക്ക് ഇങ്ങനെ

സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി നിരക്ക് വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബസ്സുകളുടെ മിനിമം നിരക്ക് പത്ത് രൂപയാക്കും. കിലോ മീറ്ററിന് ഒരു രൂപ കൂട്ടും. നിരക്ക് വർധന സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. മേയ് ഒന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.

ഓട്ടോ മിനിമം ചാർജ്ജ് 25 രൂപയിൽ നിന്നും 30 ആക്കും. ടാക്സി മിനിമം ചാർജ്ജ് ഇരുന്നൂറാക്കും. മെയ് ഒന്ന് മുതൽ നിരക്ക് വർദ്ധന നിലവിൽ വന്നേക്കും. വിദ്യാർത്ഥികളുടെ നിരക്ക് പരിഷ്ക്കരിക്കുന്നത് പഠിക്കാൻ ഇന്ന് കമ്മീഷനെ വെക്കും. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ശുപാർശ പ്രകാരം മാർച്ച് 30 ന് ചേർന്ന എൽഡിഎഫ് യോഗം നിരക്ക് വ‍ർദ്ധനക്ക് അനുകൂലമായി തീരുമാനമെടുത്തിരുന്നു.

മണ്ണെണ്ണയേക്കാൾ വിലക്കുറവുള്ള ഡീസൽ കൊണ്ട് പ്രവർത്തിക്കുന്ന എഞ്ചിനിലേക്ക് മാറാന്‍ മത്സ്യത്തൊഴിലാളികൾ തയ്യാറാവണം എന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ നിലപാടെന്നും ഇത് ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണെന്നും മന്ത്രി ജി ആര്‍ അനില്‍ (GR Anil Kumar). വില കൂടുന്നതനുസരിച്ച് മണ്ണെണ്ണയുടെ സബ്സിഡി ഉയര്‍ത്തുക എന്നത് സംസ്ഥാന സര്‍ക്കാരിന് പ്രായോഗികമല്ലെന്നും അദ്ദേഹം പറ‌ഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News