Indigo: വൈറലായി എയര്‍ഹോസ്റ്റസിന്റെ യാത്ര പറച്ചില്‍

ഇന്‍ഡിഗോ വിമാനത്തിലെ എയര്‍ഹോസ്റ്റസിന്റെ യാത്ര പറച്ചിലാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. യാത്രക്കാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്ന അനൗണ്‍സ്‌മെന്റ് സംവിധാനത്തിലൂടെയാണ് തന്റെ ജോലിയുടെ അവസാന ദിവസമാണിതെന്ന് വികാരനിര്‍ഭരമായി അറിയിച്ചത്.

‘എനിക്ക് പോകാനെ തോന്നുന്നില്ല, പക്ഷേ പോയെ പറ്റൂ. ഇതെന്റെ ഹൃദയത്തിന്റെ ഭാഗമായിരുന്നു’. ഇന്‍ഡിഗോ വിമാനത്തില്‍ നിന്നാണ് ഈ കാഴ്ച. യാത്ര പറയുമ്പോള്‍ വിങ്ങിപ്പൊട്ടുന്നത് സുരഭി എന്ന എയര്‍ഹോസ്റ്റസും. ‘കമ്പനി തങ്ങളുടെ എല്ലാ ജോലിക്കാരോടും വളരെയധികം ആത്മാര്‍ഥത വച്ചു പുലര്‍ത്തുന്നുണ്ട്. പ്രത്യേകിച്ച് സ്ത്രീകളോട്. ഇവിടെ നിന്ന് പോകാന്‍ തോന്നുന്നില്ല, പക്ഷേ പോയല്ലേ പറ്റൂ’ എന്നെല്ലാം സുരഭി പറയുന്നുണ്ട്.

ഗായിത അമൃത സുരേഷാണ് ഈ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ചുരുങ്ങിയ സമയംകൊണ്ടു തന്നെ വിഡിയോ വൈറലായി കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here