അവർ ഇരട്ടകുട്ടികൾ, ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ വികൃതിക്കുരുന്നുകളായ ആനകളുടെ വീഡിയോ വൈറല്‍

ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ ഒരപൂർവ്വ പ്രസവം നടന്നത്‌ രണ്ട്‌ ദിവസം മുൻപാണ്‌.വലിയ ശരീരവും നീണ്ട ഗർഭ കാലവുമുള്ള ആനകൾ ഒന്നിൽ കൂടുതൽ കുഞ്ഞുങ്ങളെ പ്രസവിക്കുന്നത്‌ അപൂർവ്വമായാണ്‌.

ഇത്തരത്തിൽ രണ്ട്‌ കുഞ്ഞുങ്ങളെ ആന പ്രസവിക്കുന്നത്‌ മുൻപുണ്ടായത്‌ 1994 ൽ ആയിരുന്നുവെന്ന് ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ ഡയറക്ടർ രമേഷ് കുമാർ പറയുന്നു. കാട്ടിനുള്ളിലെ കണക്ക്‌ അറിയില്ലെങ്കിലുംനമ്മളറിയുന്ന ആനപ്രസവങ്ങളിൽ ഇത്‌ വ്യത്യസ്ഥമാണ്‌.

1971 മെയ് 21 ന് മുതുമലയിൽ വെച്ച് ദേവകി എന്ന ആന വിജയി,സുജ എന്നീ കുഞ്ഞുങ്ങൾക്ക്‌ ജന്മം നൽകിയിരുന്നു. 80-കളിൽ ബന്ദിപ്പൂരിലും പിന്നീട്‌ തമിഴ്‌നാട്ടിലെ ആനമലയിലും
ഇരട്ടക്കുട്ടികളുണ്ടായിരുന്നു.

ഇങ്ങനെ പ്രസവിക്കുന്ന കുഞ്ഞുങ്ങളുടെ അതിജീവന നിരക്ക്‌ എന്നാൽ കുറവാണെന്ന് വിദഗ്ദർ പറയുന്നു.ഏതായാലും ബന്ദിപ്പൂരിലെ അമ്മയും കുഞ്ഞുമക്കളും സുഖമായിരിക്കുന്നു എന്ന വിശേഷമാണ്‌ ഇവിടെ നിന്നുള്ളത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News