
കോടികള്‍ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടും പ്രമുഖ പുകയില കമ്പനിയുടെ പരസ്യത്തില്‍ നിന്നും അല്ലു അര്‍ജുന്‍ പിന്‍മാറി. പരസ്യം തെറ്റിദ്ധാരണ പരത്തുമെന്നും ആരാധകരെ വഴിതെറ്റിക്കുമെന്നും പറഞ്ഞാണ് അല്ലു കോടികളുടെ പരസ്യം വേണ്ടെന്നു വച്ചത്.
താന്‍ വ്യക്തിപരമായി പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാറില്ലെന്നും ആരോഗ്യത്തിന് ഹാനികരവും ആസക്തിയിലേക്കും നയിച്ചേക്കാവുന്ന ഇവയുടെ പരസ്യം കണ്ട് ആരാധകര്‍ ഉല്‍പന്നം കഴിക്കാന്‍ തുടങ്ങണമെന്ന് നടന്‍ ആഗ്രഹിക്കുന്നില്ലെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു.
അല്ലുവിന്റെ തീരുമാനം മറ്റു താരങ്ങള്‍ക്കും പരിസ്ഥിതി സൗഹൃദ ശീലങ്ങള്‍ പിന്തുടരുന്ന ആളാണ് താരം. കൂടാതെ മരങ്ങള്‍ നട്ടുപിടിപ്പിക്കല്‍ പോലുള്ള കാര്യങ്ങളും ചെയ്യാറുണ്ട്.പുഷ്പയാണ് അല്ലുവിന്റെതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഒരിടവേളക്ക് ശേഷം തുറന്ന തിയറ്ററുകള്‍ പൂരപ്പറമ്പാക്കിക്കൊണ്ടായിരുന്നു പുഷ്പയുടെ വരവ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here