നാനി നായകനായി വിവേക് ആത്രേയയും മൈത്രി മൂവി മേക്കേഴ്സും ചേര്‍ന്നൊരുക്കുന്ന അന്റെ സുന്ദരനികിയുടെ ടീസര്‍ എത്തി

നാച്ചുറല്‍ സ്റ്റാര്‍ നാനിയും മികച്ച സംവിധായകന്‍ വിവേക് ആത്രേയയും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രമാണ് അന്റെ സുന്ദരനികി ടീസര്‍ പുറത്ത്. മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിക്കുന്ന ഈ ചിത്രം നസ്രിയ നസീമിന്റെ ടോളിവുഡ് അരങ്ങേറ്റം കൂടിയാണ്. ഇതുവരെ ചിത്രത്തിന്റെതായി പുറത്തുവന്ന പോസ്റ്ററുകള്‍ വളരെ കൗതുകം ഉളവാക്കുന്നവ ആയതിനാല്‍ സിനിമാ പ്രേക്ഷകര്‍ സിനിമയ്ക്കായി കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ മലയാളം പതിപ്പിന് ആഹാ സുന്ദര എന്നാണ് പേര്.


സുന്ദര്‍ എന്ന ബ്രാഹ്മണ യുവാവിനെ അവതരിപ്പിക്കുന്നത് നാനിയാണ്. സുന്ദര്‍ കുടുംബത്തിലെ ഒരേയൊരു ആണ്‍കുട്ടിയായതിനാല്‍ അദ്ദേഹത്തിന് കുടുംബത്തില്‍ നിന്ന് ധാരാളം സ്‌നേഹവാത്സല്യങ്ങള്‍ ലഭിക്കുന്നു. എന്നാല്‍ ജ്യോതിഷികളുടെ ഉപദേശങ്ങള്‍ പാലിച്ച് പല കാര്യങ്ങളും ഒഴിവാക്കേണ്ട സുന്ദറിന് കുടുംബത്തിന്റെ അതിരുവിട്ട കരുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

ക്രിസ്ത്യാനി ആയ ലീല തോമസിനെ തന്റെ സോള്‍മേറ്റ് ആയി സുന്ദര്‍ കാണുന്നു. രണ്ട് കുടുംബങ്ങളും ജാതിയും മതവും പ്രത്യേകം ശ്രദ്ധിക്കുന്നവരാണ്.സംവിധാനത്തിലും എഴുത്തിലുമെല്ലാം വിവേക് ആത്രേയയുടെ അടയാളം കാണാം. സംഗീത സംവിധായകന്‍ വിവേക് ??സാഗറിന്റെയും ക്യാമറാമാന്‍ നികേത് ബൊമ്മിയുടെയും മികച്ച സാങ്കേതികത ചിത്രത്തെ മികവുറ്റതാക്കുന്നു. മൈത്രി മൂവി മേക്കേഴ്‌സിന്റെ നിര്‍മ്മാണ മൂല്യങ്ങളും ഫസ്റ്റ് ക്ലാസ് ആണ്.

നാനിയുടെ ട്രേഡ്മാര്‍ക്ക് ഡയലോഗ് ടൈമിംഗ് ആണ് പ്രധാന ആകര്‍ഷണം, ഒപ്പം നസ്രിയ നസീമുമായുള്ള അദ്ദേഹത്തിന്റെ കെമിസ്ട്രിയും മാന്ത്രികമാണ്. നാനിയും നരേഷും ഒന്നിക്കുന്ന സീനുകള്‍ രസകരമാണ്. ജൂണ്‍ 10 ന് തമിഴില്‍ ആടാടെ സുന്ദരാ എന്ന പേരിലും മലയാളത്തില്‍ ആഹാ സുന്ദരാ എന്ന പേരിലും ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റര്‍ രവിതേജ ഗിരിജലയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News