പാംപ്ലാനി പിതാവിന്റെ സ്ഥാനാരോഹണ ചടങ്ങിൽ വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്രമന്ത്രി വി മുരളീധരന് ജോൺ ബ്രിട്ടാസ് എം പി യുടെ ചുട്ട മറുപടി. അമ്പത് വർഷം മുൻപ് വർഗ്ഗീയ കലാപം നടന്ന മണ്ണാണ് തലശ്ശേരിയെന്നും പിന്നീട് മതമൈത്രിയുടേയും സാഹോദരത്ത്യന്റെയും ഭൂമികയായി മാറിയെന്നും ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പാതയിലേക്ക് ഇനി പോകാനാകില്ല. ഏത് ജിഹാദിന്റെ പേരിലായാലും പാംപ്ലാനി പിതാവ് അത്തരം നീക്കങ്ങൾക്ക് കൂട്ട് നിൽക്കില്ലെന്നും സമൂഹത്തിനും സമുദായത്തിനും ഇടയിൽ പാലം പണിയാനുള്ള ഇടയനാണ് സ്ഥാനമേറ്റതെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരേന്ത്യൻ ഭൂമിയിലെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ജ്വാലയെ ഈ ഭൂമിയിൽ പ്രവേശിപ്പിക്കരുതെന്നും അദ്ദേഹം തുറന്നടിച്ചു. ആര് വേദിയിൽ വന്ന് പറഞ്ഞാലും അത് പ്രതിരോധിക്കാനുള്ള നിശ്ചയദാർഢ്യം നമുക്കുണ്ട്. സ്റ്റാൻ സ്വാമിയെന്ന രക്തസാക്ഷിയെ മറന്ന് മുന്നോട്ട് പോകാനാകില്ല.
വെറുപ്പും വിദ്വേഷവും പ്രതിരോധിക്കാനുള്ള നൻമയാണ് കേരളം ലോകത്തിന് പറഞ്ഞ്കൊടുത്തത്. അധികാരത്തിന്റെ ഗർവ്വുമായി വരുന്ന ആട്ടിൻതോലിട്ട ചെന്നായ്ക്കളെ കരുതിയിരിക്കണമെന്നും ജോൺബ്രിട്ടാസ് എംപി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.