
കഴിഞ്ഞ 17ന് പത്തംതിട്ട-ബാംഗ്ലൂര്‍ സര്‍വ്വീസില്‍ യാത്ര ചെയ്ത യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ പി.എ ഷാജഹാനെ സര്‍വ്വീസില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ്(suspend) ചെയ്തു. സംഭവം നടന്ന സമയത്തിന് ശേഷം പരാതിക്കാരിയെ ഇയാള്‍ ഫോണ്‍ മുഖാന്തരം ബന്ധപ്പെടാന്‍ ശ്രമിക്കുകയും, യാത്രക്കാരി പ്രതികരിക്കാത്തതിനാല്‍ വാട്ട്‌സ് ആപ്പില്‍ വോയ്‌സ് മെസേജ് അയക്കുകയും, സ്ഥാപനത്തിന്റെ അറിവോ, സമ്മതമോ കൂടാതെ വാര്‍ത്താ മാധ്യമങ്ങളില്‍ സംഭവത്തെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തുകയും ചെയ്തിരുന്നു.
വാട്ട്‌സ് ആപ്പിലൂടെ (whatsApp) ഭീഷണിപ്പെടുത്തി പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെടുകയും താന്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടുവെന്ന് വോയ്‌സ് മെസേജിലൂടെ പറഞ്ഞത് കളവാണെന്നും, താന്‍ കോടതിയില്‍ പോകുമെന്നും, പ്രസ് മീറ്റ് നടത്തുമെന്നുമെല്ലാം വോയിസ് മെസേജിലൂടെ പറഞ്ഞത് ഭീഷണിയുടെ ഭാഗമാണെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വാര്‍ത്താ മാധ്യമങ്ങളില്‍ ഇയാള്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ പരാതിക്കാരിയ്ക്കും, സ്ഥാപനത്തിനും അപകീര്‍ത്തി പരത്തുന്നതും, വസ്തുതാ വിരുദ്ധവുമാണ്. യാത്രക്കാരെ സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ ബസ് ജീവനക്കാരന്റെ ഭാഗത്തു നിന്നുള്ള പ്രവൃത്തി കുറ്റകരമാണെന്ന പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലിനെ തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്തത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here