കോട്ടയത്ത് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

കോട്ടയം(kottayam) തലയോലപ്പറമ്പില്‍ ആത്മഹത്യക്ക് ശ്രമിച്ച സുഹൃത്തുക്കളായ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിനിയായ പെണ്‍കുട്ടിയാണ് മരിച്ചത്. വെള്ളൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി ഗുരുതരാവസ്ഥയിലാണ്. വീട്ടില്‍ വഴക്ക് പറഞ്ഞതിനെത്തുടര്‍ന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇവരുടെ സൗഹൃദത്തെ ചൊല്ലി വീട്ടുകാര്‍ വഴക്കുപറഞ്ഞതിനെ തുടര്‍ന്നുള്ള മാനസിക ബുദ്ധിമുട്ടാണ് പെണ്‍കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ഒതളങ്ങ കഴിച്ചാണ് രണ്ടു പെണ്‍കുട്ടികളും സ്വന്തം വീടുകളില്‍ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയില്‍ തുടരുന്ന വെള്ളൂര്‍ സ്വദേശി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തന്നെ ചികിത്സയിലാണ്. ഈ കുട്ടി പോക്സോ കേസിലെ ഇരയാണ്. നിലവിലെ ആത്മഹത്യയുമായി പോക്സോ കേസിന് ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, കൊട്ടാരക്കര നെടുവത്തൂര്‍ പുല്ലാമലയില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. പുല്ലാമല സ്വദേശി രാജനാണ് ഭാര്യ രമയെ കൊന്ന് സ്വയം ജീവനൊടുക്കിയത്. രാജന്റെ അക്രമം തടയാനെത്തിയ രമയുടെ സഹോദരി രതിയുടെ കൈ വെട്ടി മാറ്റി ദിവസങ്ങളായി തുടരുന്ന കുടുംബ വഴക്കിനൊടുവിലാണ് ആക്രമണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News