
അമേരിക്കയിലെ ഡാലസില്‍ രണ്ട് മലയാളികള്‍ മുങ്ങിമരിച്ചു. രാമമംഗലം കോട്ടപുറം താനുവേലില്‍ ബിജു എബ്രഹാം(48), എറണാകുളം സ്വദേശിയായ തോമസ് ആന്റണി എന്നിവരാണ് മരിച്ചത്. ബോട്ടിങ്ങിനിടെയായിരുന്നു അപകടം.
ബിജുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് തോമസ് ആന്റണി അപകടത്തില്‍പ്പെട്ടത്. മരിച്ച ബിജു, കുടുംബസമേതം ഡാലസിലായിട്ട് ഏതാനും വര്‍ഷങ്ങളായി. മാതാപിതാക്കളായ എബ്രഹാമും വത്സമ്മയും രണ്ടുവര്‍ഷമായി ഇവര്‍ക്കൊപ്പം യു.എസിലുണ്ട്. ഡാലസില്‍ നഴ്‌സായ രാമമംഗലം നെട്ടൂപ്പാടം പുല്ല്യാട്ടുകുടിയില്‍ സവിതയാണ് ഭാര്യ. മക്കള്‍: ഡിലന്‍, എയ്ഡന്‍, റയാന്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here