Delhi : ദില്ലിയിൽ വീണ്ടും മാസ്ക് നിർബന്ധം

ദില്ലിയിൽ ( Delhi ) ഏതാനും ആഴ്ചകൾക്ക് മുമ്പ് നിർബന്ധമല്ലാതാക്കി മാറ്റിയിരുന്ന മാസ്ക് വീണ്ടും തിരിച്ചു വരുന്നു. കൊവിഡ് കുത്തനെ പെരുകാൻ തുടങ്ങിയതിനു തൊട്ടുപിന്നാലെ മാസ്ക് വീണ്ടും നിർബന്ധമാക്കി.പൊതുസ്ഥലത്ത് മാസ്ക് ( Mask ) ധരിക്കാത്തതിന് പിഴ ചുമത്തുമെന്നു സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

പകർച്ച വ്യാധിക്കെതിരായ നഗരത്തിൻറെ പോരാട്ടത്തിനു മേൽനോട്ടം വഹിക്കുന്ന ഡൽഹി ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിട്ടിയുടെ (ഡിഡിഎംഎ) യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. മാസ്ക് ധരിക്കാത്തതിന് 500 രൂപ പിഴ ചുമത്തിയേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

സ്കൂളുകൾ ഇപ്പോൾ തുറന്നു പ്രവർത്തിക്കുമെന്നും ക്യാമ്പസുകളിൽ അണുബാധ പടരുന്നത് തടയുന്നതിനുള്ള മാർഗനിർദേശങ്ങൾ വിദഗ്ധരുമായി ചർച്ച ചെയ്തതിനു ശേഷം പുറപ്പെടുവിക്കുമെന്നും ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യ തലസ്ഥാനത്തു കൊവിഡ് ( Covid ) കേസുകൾ വർധിച്ചുവരികയാണ്. ഇന്നലെ പുറത്തിറക്കിയ ബുള്ളറ്റിൻ അനുസരിച്ച്, പ്രതിദിന കേസുകളുടെ എണ്ണം കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 26 ശതമാനം ഉയർന്ന് 632 ആയി. എന്നിരുന്നാലും, പോസിറ്റീവ് നിരക്ക് തിങ്കളാഴ്ച 7.72 ശതമാനത്തിൽനിന്ന് ഇന്നലെ 4.42 ശതമാനമായി കുറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News