Deshabhimani: ദേശാഭിമാനിയുടെ പുതിയ പ്രിന്റിങ് പ്രസ് ഉദ്ഘാടനം ചെയ്തു

ദേശാഭിമാനി ആസ്ഥാനത്ത് സ്ഥാപിച്ച അത്യന്താധുനിക മള്‍ട്ടികളര്‍ പ്രിന്റിങ് പ്രസ് CPIM പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍ (A Vijayaraghavan) ഉദ്ഘാടനം ചെയ്തു. ചീഫ് എഡിറ്റര്‍ പുത്തലത്ത് ദിനേശന്‍(Puthalath Dinesan) അധ്യക്ഷനായി. ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ ജെ തോമസ് സ്വാഗതം പറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനാവൂര്‍ നാഗപ്പന്‍, പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ , MLA മാരായ കടകംപള്ളി സുരേന്ദ്രന്‍, V ജോയി, AA റഹിം MP, മേയര്‍ ആര്യ രാജേന്ദ്രന്‍ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാര്‍ , നടന്‍ മധുപാല്‍, DYFI സംസ്ഥാന പ്രസിഡന്റ് S സതീഷ് , ദേശാഭിമാനിണ്ട റസിഡന്റ് എഡിറ്റര്‍ V B പരമേശ്വരന്‍, ചീഫ് ന്യൂസ് എഡിറ്റര്‍ മനോഹരന്‍ മോറായി, തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

അതേസമയം, ഇന്നലെയാണ് ദേശാഭിമാനി മുഖ്യപത്രാധിപരായി സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം പുത്തലത്ത് ദിനേശന്‍ ചുമതലയേറ്റത്‌. പത്രാധിപരായിരുന്ന പി രാജീവ് മന്ത്രിയായതിനെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണനായിരുന്നു ചുമതല വഹിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പുത്തലത്ത് എറണാകുളത്ത് നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലാണ് സെക്രട്ടറിയേറ്റംഗമായത്. എസ്എഫ്ഐ യുടെ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായിരുന്നു. സ്റ്റുഡന്റ് മാസിക, മാര്‍ക്സിസ്റ്റ് സംവാദം പത്രാധിപരും ഇഎംഎസ് അക്കാദമി ഫാക്കല്‍റ്റിയുമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here