ശ്രീകാര്യത്ത് CPIM ബ്രാഞ്ച് സെക്രട്ടറിയ്ക്ക് നേരെ ആക്രമണം

ശ്രീകാര്യം പാങ്ങപ്പാറയില്‍ സിപിഐഎം(cpim) ബ്രാഞ്ച് സെക്രട്ടറിയ്ക്ക് നേരെ ആക്രമണം. പാങ്ങപ്പാറ കുറ്റിച്ചല്‍ ബ്രാഞ്ച് സെക്രട്ടറി അനില്‍കുമാറിന് നേരെയാണ് 5 അംഗസംഘം ആക്രമണം നടത്തിയത്. വീടിന്റെ പരിസരത്ത് നിന്ന് കഞ്ചാവ് ഉപയോഗിക്കുന്നത് കണ്ട് ചോദ്യം ചെയ്തപ്പോഴാണ് ആക്രമണമുണ്ടായത്. കല്ല് കൊണ്ട് തലയ്ക്കടിയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനില്‍ കുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ശ്രീകാര്യം പോലീസ് കേസെടുത്തു.

അതേസമയം, ചേര്‍പ്പില്‍ അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് വടിവാള്‍ കണ്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് . പ്രതികള്‍ മോഷണവും നടത്തിയതായും കണ്ടെത്തല്‍. ചേര്‍പ്പിലെ ഒരു വീട്ടില്‍ നിന്നാണ് മോഷണം നടത്തിയത്. തൃശൂര്‍ സ്വദേശിയെ വ്യക്തി വൈരാഗ്യത്താല്‍ കൊല്ലാന്‍ വന്നതാണെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് തൃശൂരില്‍ ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് വടിവാള്‍ കണ്ടെത്തിയത് . അപകടമുണ്ടായതിന് പിന്നാലെ കാറില്‍ സഞ്ചരിച്ചിരുന്ന നാല് പേര്‍ ഇറങ്ങിയോടി തൊട്ടുപിന്നാലെ വന്ന കാറില്‍ കയറി രക്ഷപ്പെട്ടു. സംഭവത്തിന് പാലക്കാട് ഇരട്ടക്കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News