Assam : ബിടിആർ വാഹന വ്യൂഹം അപകടത്തിൽപ്പെട്ടു ; ഒരു മരണം

അസമിൽ ബോഡോലാൻഡ് ടെറിട്ടോറിയൽ റീജിയണിലെ(BTR) ചീഫ് എക്‌സിക്യൂട്ടീവ് അംഗത്തിന്റെ(CEM) വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു. മുന്നിൽ സഞ്ചരിച്ചിരുന്ന വാഹനമാണ് താമുൽ പൂരിൽ വച്ച് അപകടത്തിൽപ്പെട്ടത്.

സംഭവത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.ബിടിആറിന്റെ സിഇഎമ്മായ പ്രമോദ് ബോറോയുടെ വാഹനവ്യൂഹം താമുൽപൂരിൽ നിന്ന് രംഗിയയിലേക്ക് പോകുകയായിരുന്നു.

വഴിയിൽ വാഹനവ്യൂഹത്തിന്റെ അകമ്പടി വാഹനം നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു. തമുൽപൂരിനടുത്ത് 11 മൈൽ ഏരിയയിലാണ് സംഭവം.

അപകട കാരണം വ്യക്തമല്ല. രാജു കലിത എന്ന ഉദ്യോഗസ്ഥനാണ് മരിച്ചത്. സിഇഎം പ്രമോദ് ബോറോ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. ദൗർഭാഗ്യകരമായ സംഭവത്തിൽ അങ്ങേയറ്റം വേദനിക്കുന്നുവെന്ന് പ്രമോദ് ബോറോ ട്വീറ്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News