ക്രിസ്പി ഉള്ളിവട ആയാലോ ചായക്ക്?

വൈകുന്നേരത്തെ ചായക്ക് നല്ല മൊരിഞ്ഞ ഉള്ളിവട തയാറാക്കാം

ചേരുവകള്‍

കടലമാവ് – 2 കപ്പ്
അരിപൊടി – 2 ടേബിള്‍സ്പൂണ്‍
സവാള – 3 എണ്ണം
ഇഞ്ചി – 2 ഇഞ്ച് കഷണം
പച്ചമുളക് – 3 എണ്ണം
കറിവേപ്പില – 2 ഇതള്‍
വെള്ളം – 1 കപ്പ്
വെളിച്ചെണ്ണ – പൊരിക്കാന്‍ ആവശ്യത്തിന്
ഉപ്പ് – 1 ടീസ്പൂണ്‍

തയാറാക്കാം
സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, എന്നിവ ചെറുതായി അരിഞ്ഞശേഷം 1 ടീസ്പൂണ്‍ ഉപ്പ് ചേര്‍ത്ത് കൈ കൊണ്ട് തിരുമ്മുക. ഇതിലേയ്ക്ക് കടലമാവ്, അരിപ്പൊടി, ഉപ്പ്, 1 കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. ചട്ടിയില്‍ ആവശ്യത്തിന് എണ്ണ ഒഴിച്ച്, നന്നായി ചൂടാകുമ്പോള്‍ തീ കുറച്ചശേഷം ഓരോ ടേബിള്‍സ്പൂണ്‍ വീതം മാവ് എടുത്ത് എണ്ണയില്‍ ഇടുക. ഇരുവശവും മൊരിച്ച് ഏകദേശം ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുമ്പോള്‍ കോരിയെടുക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News