M V Govindan Master : ലോകത്തെ വികസിത നാടുകൾക്കൊപ്പം കേരളവും ഇടം പിടിക്കും : മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ

ലോകത്തിലെ ഏറ്റവും വികസിത നാടുകൾക്കൊപ്പം കേരളത്തിന്റെ ( Kerala ) പേരും ഇടംപിടിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ ( M V Govindan Master ). അടുത്ത പത്തോ ഇരുപതോ വർഷത്തിനുള്ളിൽ ഇത് സാധ്യമാകുമെന്നും വ്യവസായം, ടൂറിസം, സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഒത്തുചേരുമ്പോൾ കേരള മാതൃക ലോകശ്രദ്ധ നേടുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം കാട്ടക്കട നിയോജകമണ്ഡലത്തിലെ ജനകീയ പദ്ധതികളുമായി ബന്ധപ്പെട്ട് വെള്ളയമ്പലം പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ നടന്ന ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ ജനവിഭാഗങ്ങളുടേയും ജീവിതം ഗുണമേന്മയുള്ളതാക്കി മാറ്റുകയെന്നതാണ് സർക്കാർ ലക്ഷ്യം. സന്തോഷമുള്ള ഒരു തലമുറയായിരിക്കണം ഇനി ഉണ്ടാകേണ്ടതെന്നും അടിസ്ഥാനപരമായ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുമ്പോൾ സന്തോഷമുള്ളവരുടെ നാടായി കേരളം മാറുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ജലസമൃദ്ധമായ മണ്ഡലം എന്നതിനേക്കാൾ വികസനം എന്ന ആശയമാണ് കാട്ടാക്കട മാതൃകയിലൂടെ മുന്നോട്ടുവെച്ചതെന്നും റോഡുകളിലും കെട്ടിടങ്ങളിലും മാത്രമല്ല മനസിലാണ് വികസനം സാധ്യമാകേണ്ടതെന്നും അധ്യക്ഷത വഹിച്ച ഐ.ബി.സതീഷ് എം.എൽ.എ പറഞ്ഞു.

കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന ജലസമൃദ്ധി, ഒപ്പം, ജൈവസമൃദ്ധി, കാട്ടാൽ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കൗൺസിൽ, കാർബൺ ന്യൂട്രൽ കാട്ടാക്കട തുടങ്ങിയ പദ്ധതികളുടെ അവലോകനം, പദ്ധതികളുടെ കാര്യക്ഷമമായ നടപ്പാക്കൽ എന്നിവ ചർച്ച ചെയ്യുന്നതിനാണ് ശില്പശാല സംഘടിപ്പിച്ചത്. ശില്പശാലയിൽ ഉയർന്നു വരുന്ന നിർദേശങ്ങൾ ഉൾപ്പെടുത്തി അടുത്ത അഞ്ച് വർഷക്കേത്തുള്ള നിർവഹണ മാർഗരേഖ തയാറാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News