Waqf Board: വഖഫ് ബോര്‍ഡ് നിയമനം; മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതീക്ഷയെന്ന് നേതാക്കള്‍

വഖഫ് ബോര്‍ഡ് (Waqf Board)നിയമനങ്ങള്‍ പി എസ് സിക്കു(psc) വിട്ട സര്‍ക്കാര്‍ നടപടിയില്‍ ആശങ്കയറിച്ച വിവിധ മുസ്ലീം സംഘടകളുമായി തിരുവനന്തപുരത്ത് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. പതിനൊന്ന് സാമുദായ സംഘടനകളുടെ പ്രതിനിധികളാണ് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തത്. ചര്‍ച്ചകളില്‍ നേതാക്കള്‍ പൂര്‍ണ സംതൃപ്തി രേഖപ്പെടുത്തി. നിലവിലെ നിയമന രീതി മാറണമെന്നും സുതാര്യമായ നിയമനത്തിന് പി എസ് സിക്ക് വിടുന്നതില്‍ എതിരില്ലെന്നും എപി വിഭാഗം നേതാക്കള്‍ യോഗശേഷം  പ്രതികരിച്ചു.

വഖഫ് നിയമനങ്ങള്‍ പി എസ് സി ക്ക് വിട്ട സര്‍ക്കാര്‍ നടപടിയില്‍ മുസ്‌ളീം സംഘടനകള്‍  ഉന്നയിച്ച ചില ആശങ്കകള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് മുഖ്യമന്ത്രി നേരിട്ട് യോഗം വിളിച്ചത്.പതിനൊന്ന് സാമുദായ സംഘടനകളുടെ പ്രതിനിധീകരിച്ച് 22 പേര്‍ യോഗത്തിനെത്തി. ചര്‍ച്ചകളില്‍ പൂര്‍ണ സംതൃപ്തിയുണ്ടെന്നായിരുന്നു നേതാക്കളുടെ പ്രതികരണം. പി എസ് സി ഉള്‍പ്പെടെ സര്‍ക്കാര്‍ തീരുമാനിക്കുന്ന സുതാര്യമായ നിയമന രീതി സ്വീകാര്യമാണെന്ന് എ പി വിഭാഗം മഖ്യമന്ത്രിയെ അറിയിച്ചു.

അതേസമയം സര്‍ക്കാരിന്  പിടിവാശിയില്ലെന്നും തിടുക്കപ്പെട്ട് നിയമം നടപ്പിലാക്കില്ലെന്നും മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചതായി  സമസ്ത വിഭാഗം നേതാക്കള്‍  പറഞ്ഞു. മുഖ്യമന്ത്രിയുടെ ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും അന്തിമതീരുമാനത്തിനായി കാത്തിരിക്കുമെന്നും പ്രതികരിച്ചാണ് നേതാക്കള്‍ മടങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News