
സന്തോഷ് ട്രോഫി ( Santhosh trophy ) ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് എയില്‍ നിന്ന് രാജസ്ഥാന്‍ ( Rajasthan ) സെമി കാണാതെ പുറത്ത്. കളിച്ച മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ടതോടെയാണ് രാജസ്ഥാൻ പുറത്തായത്. കോട്ടപ്പടിയിൽ നടന്ന മത്സരത്തില്‍ പഞ്ചാബിനോട് എതിരില്ലാത്ത നാല് ഗോളിന് രാജസ്ഥാന്‍ പരാജയപ്പെട്ടു.
പഞ്ചാബിന് വേണ്ടി തരുണ്‍ സ്ലാതിയ പകരക്കാരനായി എത്തി രണ്ട് ഗോള്‍ നേടി. അമര്‍പ്രീത് സിങ്, പരംജിത് സിങ് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. കേരളത്തോടും ബംഗാളിനോടും രാജസ്ഥാൻ നേരത്തെ പരാജയപ്പെട്ടിരുന്നു.
അതേസമയം സന്തോഷ് ട്രോഫി (Santhosh trophy)ഫുട്ബോളില്‍ സെമിഫൈനല്‍(semifinal) ഉറപ്പിക്കാന്‍ കേരളം(kerala) ഇന്നിറങ്ങും. മേഘാലയയാണ് (meghalaya) എതിരാളികള്‍. രാത്രി എട്ടിന് പയ്യനാട് സ്റ്റേഡിയത്തിലാണ് കളി.
ആദ്യ രണ്ടു കളിയും ജയിച്ച ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ആദ്യ മത്സരത്തില്‍ രാജസ്ഥാനെ അഞ്ച് ഗോളിന് തോല്‍പ്പിച്ച ആതിഥേയര്‍ കരുത്തരായ ബംഗാളിനെ രണ്ടു ഗോളിനും കീഴടക്കി. ഗോള്‍വ്യത്യാസത്തില്‍ മുന്നിലുള്ള കേരളത്തിന് ഇന്ന് സമനില കിട്ടിയാലും ഗ്രൂപ്പ് എയില്‍നിന്ന് സെമിയിലേക്ക് മുന്നേറാം.
22ന് പഞ്ചാബുമായാണ് ടീമിന്റെ അവസാനത്തെ കളി.
ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത കുറവാണ്. മുന്നേറ്റത്തില്‍ എം വിഘ്നേഷിനെമാത്രം നിയോഗിച്ച് മധ്യനിരയില്‍ അഞ്ചുപേരെയാണ് പരിശീലകന്‍ ബിനോ ജോര്‍ജ് ഇറക്കിയത്. ക്യാപ്റ്റന്‍ ജിജോ ജോസഫ്, അര്‍ജുന്‍ ജയരാജ്, നിജോ ഗില്‍ബര്‍ട്ട്, ഷിഗില്‍, മുഹമ്മദ് റാഷിദ് എന്നിവര്‍തന്നെയാകും മധ്യനിരയില്‍ കരുനീക്കം നടത്തുക.
ആദ്യകളിയില്‍ തിളങ്ങിയ നായകന്‍ ജിജോ ജോസഫിനെ രണ്ടാമത്തെ കളിയില്‍ ബംഗാള്‍ പ്രതിരോധം പൂട്ടിയിരുന്നു. ബംഗാളിനെതിരെ ഗോള്‍ നേടിയ പി എന്‍ നൗഫലും ടി കെ ജെസീനും പകരക്കാരായിത്തന്നെ വരാനാണ് സാധ്യത. മികച്ച നിരയുമായാണ് മേഘാലയയും കളത്തിലിറങ്ങുക. ആദ്യമത്സരത്തില്‍ രാജസ്ഥാനെ രണ്ടിനെതിരെ മൂന്ന് ഗോളിന് കീഴടക്കിയാണ് മേഘാലയ എത്തുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here