IPL ;ഐ​പി​എ​ൽ ; ഡ​ൽ​ഹി x പ​ഞ്ചാ​ബ് മ​ത്സ​രം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ

ഐ​പി​എ​ൽ (IPL) ട്വ​ൻറി-20 ക്രി​ക്ക​റ്റ് 15-ാം സീ​സ​ണി​ൽ കൊ​വി​ഡ് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. ഇ​ന്ന് ഡ​ൽ​ഹി (Delhi ) ക്യാ​പ്പി​റ്റ​ൽ​സി​ൻറെ ന്യൂ​സി​ല​ൻ​ഡ് താ​ര​ത്തി​ന് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ടീം ​സെ​യ്ഫ​ർ​ട്ടി​നാ​ണ് കൊ​വി​ഡ് പോ​സി​റ്റീ​വാ​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ഇ​ന്ന​ത്തെ ഡ​ൽ​ഹി x പ​ഞ്ചാ​ബ് ( Punjab ) മ​ത്സ​രം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി.

നേ​ര​ത്തെ ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സ് ടീം ​ക്യാ​ന്പി​ൽ കൊ​വി​ഡ് രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് ഇ​ന്ന് ന​ട​ക്കേ​ണ്ട ഡ​ൽ​ഹി x പ​ഞ്ചാ​ബ് മ​ത്സ​രം പൂ​ന​യി​ൽ​ നി​ന്ന് മും​ബൈ​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. പൂ​ന​യി​ലേ​ക്കു​ള്ള ദീ​ർ​ഘ​മാ​യ ബ​സ് യാ​ത്ര ഒ​ഴി​വാ​ക്കാ​നാ​ണ് മ​ത്സ​ര​വേ​ദി മാ​റ്റി​യ​തെ​ന്നാ​ണ് ബി​സി​സി​ഐ പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ച​ത്. മും​ബൈ ബ്രാ​ബോ​ൺ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഇ​ന്ന് ഡ​ൽ​ഹി x പ​ഞ്ചാ​ബ് മ​ത്സ​രം ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്.

ഡ​ൽ​ഹി ക്യാ​ന്പി​ൽ നേ​ര​ത്തെ അ​ഞ്ചു പേ​ർ​ക്കാ​ണ് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഓ​സീ​സ് താ​രം മി​ച്ച​ൽ മാ​ർ​ഷ്, ഫി​സി​യോ ​തെ​റാ​പ്പി​സ്റ്റ് പാ​ട്രി​ക് ഫ​ർ​ഹ​ത്ത്, മ​സാ​ജ് തെ​റാ​പ്പി​സ്റ്റ് ചേ​ത​ൻ കു​മാ​ർ, ടീം ​ഡോ​ക്ട​ർ അ​ഭി​ജി​ത്ത് സാ​ൽ​വി, സോ​ഷ്യ​ൽ മീ​ഡി​യ ക​ണ്ട​ൻറ് ടീം ​മാ​നേ​ജ​ർ ആ​കാ​ശ് മാ​നെ എ​ന്നി​വ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ബി​സി​സി​ഐ അ​റി​യി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രെ​ല്ലാം ഐ​സൊ​ലേ​ഷ​നി​ലാ​ണ്, മി​ച്ച​ൽ മാ​ർ​ഷ് ആ​ശു​പ​ത്രി​യി​ലു​മാ​ണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here