V Abdurahiman: രാജാജി നഗര്‍ ഫുട്ബോള്‍ അക്കാദമിയ്ക്ക് കായികമന്ത്രിയുടെ സമ്മാനമായി അല്‍ രിഹാല

തിരുവനന്തപുരം(Thiruvananthapuram) നഗരത്തിലെ രാജാജി നഗര്‍ ഫുട്ബോള്‍ അക്കാദമിയില്‍ മന്ത്രി വി അബ്ദുറഹിമാന്‍(V Abdurahiman) നടത്തിയ അപ്രതീക്ഷിത സന്ദര്‍ശനം കുരുന്നുകള്‍ക്ക് ആവേശമായി. മന്ത്രി കുട്ടികള്‍ക്കൊപ്പം പന്തുതട്ടിയും വിശേഷങ്ങള്‍ പങ്കുവെച്ചും അല്‍പ്പസമയം ചെലവഴിച്ചു. ലോകകപ്പിന്റെ ഔദ്യോഗിക പന്തായ അല്‍ രിഹാല കുട്ടികള്‍ക്ക് സമ്മാനിച്ചു. ഒപ്പം, എല്ലാവര്‍ക്കും ജഴ്സിയും നല്‍കി.

തിരുവനന്തപുരം നഗരമദ്ധ്യത്തിലെ രാജാജി നഗര്‍ കോളനിയില്‍ നിന്നുള്ള കുട്ടികളാണ് ഈ അക്കാദമിയില്‍ കളി പഠിക്കുന്നത്. ഏതാനും ചില സുമനുസുകളുടെ ആത്മാര്‍ത്ഥമായ പരിശ്രമം ഒന്നു മാത്രമാണ് ഈ സംരംഭത്തിനു പിന്നില്‍. ഇത്തരം കൂട്ടായ്മകളാണ് നമ്മുടെ കായിക മേഖലയ്ക്ക് കരുത്താകുന്നത്. ഇത്തരക്കാര്‍ക്ക് കായികവകുപ്പ് എല്ലാ പിന്തുണയും നല്‍കും.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ വലിയ നേട്ടം ഉണ്ടാക്കാന്‍ രാജാജി നഗര്‍ അക്കാദമിയ്ക്ക്(Rajaji Nagar Academy) സാധിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് റിസര്‍വ് ടീമംഗം ശ്രീക്കുട്ടന്‍ ഇവിടെയാണ് ബാലപാഠങ്ങള്‍ അഭ്യസിച്ചത്. കൂടാതെ, നിരവധി പേര്‍ക്ക് സ്പോട്സ് ഹോസ്റ്റലുകളില്‍ അഡ്മിഷന്‍ നേടാന്‍ കഴിഞ്ഞു. വളരെ പരിമിതമായ സാഹചര്യങ്ങളില്‍ നിന്നാണ് ഈ നേട്ടങ്ങള്‍ കൈവരിച്ചത്. അക്കാദമിക്ക് കൂടുതല്‍ സഹായം നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.

മുന്‍ കേരള താരവും എ ലൈസന്‍സ് പരിശീലകനുമായ ഗീവര്‍ഗീസ് അക്കാദമിയ്ക്ക് വേണ്ട ഉപദേശ നിര്‍ദ്ദേശങ്ങളുമായി രംഗത്തുണ്ട്. പ്രദീപ്, കാവേരി, ശരത്, രഘു എന്നീ പരിശീലകരും അക്കാദമിയുടെ കാര്യങ്ങള്‍ നോക്കി നടത്തുന്ന ലെനിന്‍, ക്ലമന്റ്, റിജിത്ത് എന്നിവരും അഭിനന്ദനം അര്‍ഹിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News