A. Vijayaraghavan : ഇഷ്ടപ്പെട്ടത്‌ പാകം ചെയ്‌താൽ ബുൾഡോസർ കയറ്റുന്ന കാലം : എ വിജയരാഘവൻ

ഇഷ്ടപ്പെട്ട ഭക്ഷണം പാകം ചെയ്‌താൽ വീടിനു മുകളിൽ ബുൾഡോസർ കയറ്റുന്ന കാലമാണ് രാജ്യത്തെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ ( A. Vijayaraghavan ) പറഞ്ഞു. പ്രത്യേക വസ്‌ത്രം ധരിച്ച്‌ സ്‌കൂളിലേക്കും കോളേജിലേക്കും ചെല്ലേണ്ടെന്ന്‌ ചിലർ പറയുന്നു. രാജ്യത്തിന്റെ ബഹുസ്വരത പൂർണമായും തകർക്കപ്പെട്ടു.

മാനവികത ഉയർത്തിപ്പിടിക്കുന്ന, മതനിരപേക്ഷത പരിരക്ഷിക്കുന്ന ഭരണമാണ്‌ കേരളത്തിൽ തുടരുന്നതെന്നത്‌ അഭിമാനകരമാണ്‌. ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റിലെ പുതിയ പ്രിന്റിങ്‌ പ്രസ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാ വിഭാഗം ജനങ്ങളുടെയും വളർച്ച എൽഡിഎഫ്‌ സർക്കാർ ലക്ഷ്യമിടുന്നു. വലിയ വികസനത്തിലേക്ക്‌ നാട്‌ മുന്നേറുമ്പോൾ ഇത്‌ മുടക്കാൻ യുഡിഎഫ്‌ വർഗീയശക്തികളുമായി കൂട്ടുകെട്ടിലാണ്‌. ഇവർക്ക്‌ വലതുപക്ഷ മാധ്യമ പിന്തുണയുമുണ്ട്‌. പുരോഗമന ആശയങ്ങളും ബഹുസ്വരതയും കേരളത്തിന്റെ കരുത്താണ്‌. ഇത്‌ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരെ അതിജീവിക്കാനാകണം. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ജനകീയ പിന്തുണ ഇല്ലാതാക്കാൻ വലിയ ഗൂഢാലോചനയാണ്‌ നടക്കുന്നത്‌. രാജ്യം അപകടകരമായ ദിശയിലൂടെ കടന്നുപോകുമ്പോൾ ബദൽനയങ്ങൾ ഉയർത്തിപ്പിടിക്കുന്നത്‌ കേരളമാണ്‌.

ഈ സർക്കാരിന്‌‌ തുടർഭരണം ഉറപ്പാക്കിയതിൽ നാട്‌ അഭിമാനിക്കുന്നു. എന്നാൽ, കമ്യൂണിസ്റ്റ്‌ വിരുദ്ധ മാധ്യമങ്ങൾ അപവാദ പ്രചാരണത്തിന്‌ കഠിനാധ്വാനം ചെയ്യുന്നു. ഇത്‌ അതിജീവിച്ചാണ്‌ ഇടതുപക്ഷപ്രസ്ഥാനവും സർക്കാരും മുന്നോട്ടുപോകുന്നത്‌. കേരളത്തിലും വർഗീയവാദികൾ കലാപത്തിന്റെ തീ ആളിക്കത്തിക്കാനാണ്‌ ശ്രമിക്കുന്നത്‌. ഇതിനെതിരെ നിതാന്ത ജാഗ്രത ഉറപ്പാക്കണമെന്നും എ വിജയരാഘവൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News