തിരുവനന്തപുരത്ത് പഴകിയ മത്സ്യം പിടിച്ചെടുത്തു

ജില്ലയില്‍ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ മത്സ്യം വ്യാപകമായി വില്‍പ്പന നടത്തുന്നു എന്ന പരാതികളുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത്(Thiruvananthapuram) കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ വ്യാപക പരിശോധന നടത്തി. മൂന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ രണ്ടു സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്. രാത്രിയും പകലും നടത്തിയ പരിശോധനയില്‍ 211 കി.ഗ്രാമോളം പഴകിയ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 52 പരിശോധനകള്‍ നടത്തുകയും 25 മത്സ്യ സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിക്കുകയും ചെയ്തു. ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് മത്സ്യവുമായി വന്ന വാഹനങ്ങള്‍ പരിശോധന നടത്തി സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്കായി തിരുവനന്തപുരം ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറിയിലേക്ക് (Food Testing Laboratory) അയച്ചു.

ഇന്ന് പുലര്‍ച്ചെ 5 മണി മുതല്‍ നീണ്ടകര തുറമുഖത്ത് ബോട്ടുകളില്‍ എത്തിക്കുന്ന മത്സ്യം ഭക്ഷ്യ സുരക്ഷാ ആഫീസര്‍മാര്‍, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എന്നിവരുടെ സംയുക്ത സ്‌ക്വാഡ് പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ചു. കൊല്ലം കാവനാട്, അഞ്ചാലുംമൂട് , പരിമണം,പോളയത്തോട്, കടപ്പാക്കുടെ പ്രദശത്തെ വിവിധ മാര്‍ക്കറ്റുകളിലും പരിശോധന നടത്തി. പരിശോധനകള്‍ക്ക് ഭക്ഷ്യ
സുരക്ഷാ ഉദ്യോഗസ്ഥരായ ഡി.സുജിത് പെരേര, ശ്രീ,സംഗീത്. എസ് എന്നിവര്‍
നേത്യത്വം നല്‍കി. വരും ദിവസങ്ങളില്‍ പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News