Kodanchery : ജോയ്സ്ന വിഷയത്തിൽ നടത്തിയ പ്രസ്താവന പാർട്ടി വിരുദ്ധം : ജോ​ർ​ജ് എം.തോ​മ​സി​ന് പ​ര​സ്യ​ശാ​സ​ന

കോ​ട​ഞ്ചേ​രി മി​ശ്ര​ വി​വാ​ഹ വി​ഷയവുമായി ബന്ധപ്പെട്ട് പാ​ർ​ട്ടി​ വി​രു​ദ്ധ പ്രസ്താവന നടത്തിയതിന് തി​രു​വ​ന്പാ​ടി മു​ൻ എം​എ​ൽ​എ​യും കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വു​മാ​യ ജോ​ർ​ജ് എം. ​തോ​മ​സി​ന് പരസ്യ ശാസന.

ഇ​ന്ന് ചേ​ർ​ന്ന ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​നു​ശേ​ഷം സി​പി​ഐഎം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.ജോ​ർ​ജി​നോ​ട് ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും പാ​ർ​ട്ടി നി​ർ​ദേ​ശി​ച്ചു.

കോടഞ്ചേരി മിശ്ര വിവാഹവുമായി ( joysna shejin marriage )ബന്ധപ്പെട്ട ഹേബിയസ് കോർപസ് ക‍ഴിഞ്ഞ ദിവസം ഹൈക്കോടതി (highcourt ) തീർപ്പാക്കിയിരുന്നു.ജോയ്സ്നയെ ഭർത്താവ് ഷെജിനോടൊപ്പം വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കി. ജോയ്സ്ന അന്യായ തടങ്കലിലല്ലെന്ന് മനസിലാക്കിയതായി കോടതി വ്യക്തമാക്കി.

പെൺകുട്ടി ആവശ്യത്തിന് ലോക പരിചയം ഉള്ള ആളാണ്, വിവാഹത്തിന് ശേഷം എന്ത് ചെയ്യണം എന്ന് അവർ തീരുമാനിക്കും. പെൺകുട്ടിക്ക് സ്വന്തമായി തീരുമാനം എടുക്കാൻ ഉള്ള പക്വത ആയെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് സിഎസ് സുധ, വി.ജി അരുൺ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.അതേസമയം, ഷെജിനോടൊപ്പം പോകാനാണ് താൽപ്പര്യമെന്ന് ജോയ്‌സ്‌ന കോടതിയിൽ പറഞ്ഞു. ജോയ്സ്നയെ കാണാനില്ലെന്നും ജോയ്സ്ന അന്യായമായി തടങ്കലിലാണെന്നും കാട്ടിയാണ് പിതാവ് ജോസഫ് ഹേബിയസ് കോർപസ് നൽകിയത്.

ജോയ്സ്നയ്ക്ക് 26 വയസായെന്നും, പ്രായപൂർത്തിയായ പെൺകുട്ടിക്ക് ആരുടെയൊപ്പം പോകണമെന്ന് തീരുമാനിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. വീട്ടുകാരോട് സംസാരിക്കാൻ താത്പര്യമില്ലെന്നും നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്നും ജോയ്സ്ന കോടതിയെ അറിയിച്ചു.തുടർന്ന് ഭർത്താവിനൊപ്പം പോകണമെന്ന ജോയ്സ്നയുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചു.

പിതാവിൻറെ പരാതിയിലാണ് യുവതിയെ നേരിട്ട് ഹാജരാക്കാൻ കോടതി പൊലീസിനോട് ആവശ്യപ്പെട്ടത് .ജസ്റ്റിസ് വി.ജി അരുൺ, ജസ്റ്റിസ് സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ച് ഹർജി പരിഗണിച്ചപ്പോൾ ജോയ്സനയും ഷെജിനും കോടതിയിൽ നേരിട്ടെത്തി. ജോയ്സ്നയോട് കോടതി ആശയ വിനിമയനം നടത്തിയശേഷം മാതാപിതാക്കളോട് സംസാരിക്കണമോയെന്ന കാര്യം ചോദിച്ചു.

താൽപര്യമില്ലെന്നും പിന്നീട് സംസാരിച്ചോളാമെന്നും ജോയ്സന അറിയിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് കോടതി വ്യക്തമാക്കി.

26 വയസുള്ള പെൺകുട്ടിയാണ് വിദേശത്ത് ജോലി ചെയ്ത വ്യക്തിയാണ്. സ്വന്തമായി തീരുമാനമെടുക്കാൻ പക്വതയായെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം സാഹചര്യത്തിൽ കോടതിക്ക് ഇടപെടാൻ പരിമിതിയുണ്ടെന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. കൂടാതെ സ്പെഷൽ മാരേജ് ആക്ട് പ്രകാരം വിവാഹത്തിന് അപേക്ഷ നൽകിയിട്ടുമുണ്ടെന്നും അതിനാൽ ഹേബിയസ് കോർപസ് ഹര്‍ജി തീർപ്പാക്കുകയാണെന്നും കോടതി വ്യക്തമാക്കി.

തന്നെയാരും തടഞ്ഞുവച്ചിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ജീവിതം തെരഞ്ഞെടുത്തതെന്നും കോടതിയിൽ നിന്നിറങ്ങിയ ശേഷം ജോയ്സ്ന മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു. തന്നെ എസ്.ഡി.പി.ഐക്കാരനാക്കാൻ ശ്രമിച്ചെന്നും സ്വസ്ഥതമായി ജീവിക്കാൻ അനുവദിക്കണമെന്നും മാതാപിതാക്കളുടെ വിഷയം സ്വാഭാവികമാണെന്നുമായിരുന്നു ഷെജിൻറെ പ്രതികരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News