T Rama Rao : സംവിധായകൻ ടി രാമറാവു അന്തരിച്ചു

മുതിർന്ന നിർമ്മാതാവും സംവിധായകനുമായ ടി രാമറാവു(83)( T Rama Rao ) അന്തരിച്ചു.തമിഴിൽ (Tamil) ബ്ലോക്ക്ബസ്റ്ററുകൾ നിർമ്മിച്ചതിന് പുറമേ തെലുങ്കിലും ഹിന്ദിയിലുമായി 70 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്‌.

ഇന്ന്‌ പുലർച്ചെ 12.30 ഓടെയാണ് അന്തരിച്ചത്‌. സംസ്കാരം വൈകിട്ട് നാലിന് കണ്ണമ്മപ്പേട്ട ശ്മശാനത്തിൽ നടന്നു. ഭാര്യ താതിനേനി ജയശ്രീ, മക്കൾ: ചാമുണ്ഡേശ്വരി, നാഗ സുശീല, അജയ്.

അമിതാഭ് ബച്ചൻ, രജനികാന്ത്, വിജയ് എന്നിവർക്കൊപ്പമുള്ള സിനിമകൾ നിർമ്മിച്ച രാമറാവു എൻ.ടി.ആർ, എഎൻആർ, ശോഭൻ തുടങ്ങിയ താരങ്ങൾക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്.

1979-ൽ ഹിന്ദി ചലച്ചിത്രമേഖലയിൽ പ്രവേശിച്ച അദ്ദേഹം അമിതാഭ് ബച്ചൻ, ജീതേന്ദ്ര, ധർമേന്ദ്ര, സഞ്ജയ് ദത്ത്, അനിൽ കപൂർ, ഗോവിന്ദ, മിഥുൻ ചക്രവർത്തി തുടങ്ങിയ മുൻനിര അഭിനേതാക്കളോടൊപ്പം പ്രവർത്തിച്ചു. അന്ധകാനൂൻ എന്ന ചിത്രത്തിലൂടെ സൂപ്പർസ്റ്റാർ രജനികാന്തിനെ ഹിന്ദിയിൽ അവതരിപ്പിച്ചു .

ജുദായി, ജീവൻ ധാര, ഏക് ഹി ബുക്ക്, അന്ധാ കാനൂൻ, ഇൻകുലാബ്, ഇൻസാഫ് കി പുക്കാർ, വതൻ കേ രഖ്‌വാലെ, ദോസ്തി ദുഷ്‌മണി, നാച്ചേ മയൂരി, ജോൺ ജാനി ജനാർദൻ, രാവൺ രാജ്, മുഖാബ്ല, ഹത്‌കാഡി, ജംഗ് തുടങ്ങിയ ഹിന്ദിയിൽ സൂപ്പർഹിറ്റ് സിനിമകൾ അദ്ദേഹം നിർമ്മിച്ചു.

ശ്രീ ലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ തമിഴ് സിനിമകൾ നിർമ്മിച്ച അദ്ദേഹം വിക്രം, വിജയ്, ജയം രവി, വിശാൽ തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പം സിനിമകൾ നിർമ്മിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here