Byelection : ത​ദ്ദേ​ശ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് വി​ജ്ഞാ​പ​ന​മാ​യി

ത​ദ്ദേ​ശ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ( Byelection ) വി​ജ്ഞാ​പ​ന​മാ​യി. മേ​യ് 17ന് ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന 42 ത​ദ്ദേ​ശ വാ​ർ​ഡു​ക​ളി​ലെ​യും വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​താ​യി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ എ.​ഷാ​ജ​ഹാ​ൻ അ​റി​യി​ച്ചു.

നാ​മ​നി​ർ​ദ്ദേ​ശ​പ​ത്രി​ക 27 വ​രെ വ​ര​ണാ​ധി​കാ​രി​ക്കോ ഉ​പ​വ​ര​ണാ​ധി​കാ​രി​ക്കോ സ​മ​ർ​പ്പി​ക്കാം. പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം മൂ​ന്ന് വ​രെ പ​ത്രി​ക ന​ൽ​കാം. സൂ​ക്ഷ്മ പ​രി​ശോ​ധ​ന ഏ​പ്രി​ൽ 28നാ​ണ്. 30 വ​രെ പ​ത്രി​ക പി​ൻ​വ​ലി​ക്കാം.തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള മു​ന്നൊ​രു​ക്ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.

സ​പ്ലി​മെ​ൻറ​റി വോ​ട്ട​ർ​പ​ട്ടി​ക ഏ​പ്രി​ൽ 25-ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. വോ​ട്ടെ​ടു​പ്പി​നാ​യി 94 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​യ​മ​നം പൂ​ർ​ത്തി​യാ​യി വ​രി​ക​യാ​ണ്.വോ​ട്ടിം​ഗ് മെ​ഷീ​ൻ സം​ബ​ന്ധി​ച്ച പ​രി​ശീ​ല​നം ഉ​ട​ൻ ആ​രം​ഭി​ക്കും.

ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. വോ​ട്ടെ​ടു​പ്പ് സ​മ​യം രാ​വി​ലെ ഏ​ഴ് മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ്. വോ​ട്ടെ​ണ്ണ​ൽ മേ​യ് 18ന് ​രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കും.12 ജി​ല്ല​ക​ളി​ലാ​യി ര​ണ്ട് കോ​ർ​പ്പ​റേ​ഷ​ൻ, ഏ​ഴ് മു​നി​സി​പ്പാ​ലി​റ്റി, ര​ണ്ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, 31 ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ലേ​ക്കാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News