Russia: സൈനിക നടപടി അടുത്ത ഘട്ടത്തിലേക്ക്: റഷ്യ

യുക്രൈനില്‍(Ukraine) റഷ്യ പ്രത്യേക സൈനിക നടപടിയുടെ അടുത്ത ഘട്ടത്തിലേക്ക് കടന്നുവെന്ന് വിദേശമന്ത്രി സെര്‍ജി ലവ്റോവ്(Sergei lavrov). ഡോണെട്സ്‌ക്, ലുഹാന്‍സ്‌ക് ജനകീയ റിപ്പബ്ലിക്കുകളെ സ്വതന്ത്രമാക്കുകയാണ് അടുത്ത ലക്ഷ്യം. ഈ നീക്കം സൈനിക നടപടിയിലെ ഏറ്റവും പ്രധാനപ്പെട്ടതായിരിക്കുമെന്നും ലവ്റോവ് പറഞ്ഞു. ഫെബ്രുവരി 21ന് ആണ് ഡോണെട്സ്‌ക്, ലുഹാന്‍സ്‌ക് ജനകീയ റിപ്പബ്ലിക്കുകളെ റഷ്യയുടെ ഭാഗമാക്കുന്നതായി പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ പ്രഖ്യാപിച്ചത്. 24ന് ആയിരുന്നു ഉക്രയ്ന്റെ നിരായുധീകരണവും നാസിമുക്തവുമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രത്യേക സൈനിക നടപടി ആരംഭിച്ചതായി പുടിന്‍ പറഞ്ഞത്.

അതേസമയം, ഡോണെട്സ്‌ക്, ലുഹാന്‍സ്‌ക് പ്രദേശം തിരിച്ചുപിടിക്കാനുള്ള നടപടി തുടങ്ങുമെന്ന് ഉക്രയ്ന്‍ പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്‌കി പറഞ്ഞു. ലുഹാന്‍സ്‌കിലെ ക്രമിന മേഖലയുടെ നിയന്ത്രണം റഷ്യന്‍ സൈന്യം പിടിച്ചതായാണ് വിവരം. മരിയൂപോള്‍ കീഴടങ്ങണമെന്ന് റഷ്യ ആവശ്യപ്പെട്ടിരുന്നു. കീഴടങ്ങില്ലെന്നും മരിയൂപോള്‍ വിട്ടുകൊടുക്കില്ലെന്നും യുക്രൈന്‍ പറഞ്ഞിരുന്നു. ഖര്‍കിവില്‍ റഷ്യന്‍ ഷെല്‍ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടുവെന്നും യുക്രൈന്‍ പറഞ്ഞു. 17 പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News