Gangubai: ഗംഗുഭായി ഇനി നെറ്റ്ഫ്‌ലിക്‌സില്‍ കാണാം

ആലിയ ഭട്ട് (Alia Bhatt) നായികയായെത്തിയ സഞ്ജയ് ലീല ബന്‍സാലി ചിത്രം ഗംഗുഭായ്(Gangubai) കത്തിയവാഡി ഏപ്രില്‍ 26 മുതല്‍ ഒ ടി ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ലിക്‌സില്‍(Netflix) സ്ട്രീം ചെയ്യും. ഫെബ്രുവരി 25ന് തിയറ്ററുകളിലെത്തിയ ചിത്രം 100 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. ടൈറ്റില്‍ കഥാപാത്രമായി ഒരു നായിക എത്തുന്ന ചിത്രം ഈ നേട്ടം സ്വന്തമാക്കുന്നത് അപൂര്‍വ്വമാണ്.

കാമാത്തിപ്പുര പശ്ചാത്തലമാക്കുന്ന ചിത്രമാണ് ഗംഗുഭായ് കത്തിയവാഡി. ‘പദ്മാവതി’നു ശേഷം എത്തുന്ന ബന്‍സാലി ചിത്രമാണ്. ഹുസൈന്‍ സെയ്ദിയുടെ ‘മാഫിയ ക്വീന്‍സ് ഓഫ് മുംബൈ’ എന്ന പുസ്തകത്തിലെ ഗംഗുഭായ് കൊത്തേവാലി എന്ന സ്ത്രീയുടെ ജീവിതകഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ് ചിത്രം. ബന്‍സാലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജയ് ലീല ബന്‍സാലിയും പെന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ഡോ. ജയന്തിലാല്‍ ഗാഡയും ചേര്‍ന്നാണ് നിര്‍മ്മാണം.

ഫെബ്രുവരി 25ന് തീയറ്ററുകളിലെത്തിയ ചിത്രം ആദ്യദിനം നേടിയത് 10.50 കോടിയായിരുന്നു. അടുത്തദിവസം 13.32 കോടിയും നേടിയിരുന്നു. ചിത്രം ഇന്ത്യയില്‍ നിന്നു മാത്രം ആദ്യവാരം നേടിയ കളക്ഷന്‍ 68.93 കോടി രൂപയായിരുന്നു. കൊവിഡിന് ശേഷമുള്ള ബോളിവുഡ് ബോക്‌സ് ഓഫീസ് പരിശോധിച്ചാല്‍ ഏറ്റവും മികച്ച മൂന്നാമത്തെ ആദ്യവാര കളക്ഷന്‍ ആണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News