
രാജ്യത്തെ ചില സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കൊവിഡ് (Covid ) കേസുകള്‍ വര്‍ധിക്കുന്നത് നാലാം തരംഗത്തിലേക്ക് നയിക്കില്ലെന്ന് ഐസിഎംആര്‍ മുന്‍ ചീഫ് സയന്റിസ്റ്റ് ഡോക്ടര്‍ ആര്. ഗംഗാഖേദ്കര്‍. ഒമൈക്രോണിന്റെ ഉപവിഭാഗങ്ങള്‍ ഇന്ത്യയിലുണ്ട്. എന്നാല്‍ പുതിയ വകഭേദങ്ങളൊന്നും ഇതുവരെ ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അതിനാല്‍ നാലാം തരംഗത്തിന് സാധ്യത കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടും ബിഎ.2 വേരിയന്റാണ് ഇപ്പോഴും വ്യാപിക്കുന്നത്. ലോക്ക്ഡൗണിനുശേഷം സ്കൂളുകളും കോളജുകളും തുറന്നതിനാല്‍ ആളുകള്‍ സമൂഹികമായി സജീവമായതാണ് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണം. രോഗവ്യാപനം കുറഞ്ഞതിന് പിന്നാലെ മാസ്ക് ഉപയോഗം ഒഴിവാക്കിയതും ഇപ്പോഴത്തെ രോഗവ്യാപനത്തിന് കാരണമായെന്നും ഗംഗാഖേദ്കര്‍ ചൂണ്ടിക്കാട്ടി.
അതിനിടെ ദില്ലിയിൽ ( Delhi ) ഏതാനും ആഴ്ചകൾക്ക് മുമ്പ് നിർബന്ധമല്ലാതാക്കി മാറ്റിയിരുന്ന മാസ്ക് വീണ്ടും തിരിച്ചു വരുന്നു. കൊവിഡ് കുത്തനെ പെരുകാൻ തുടങ്ങിയതിനു തൊട്ടുപിന്നാലെ മാസ്ക് വീണ്ടും നിർബന്ധമാക്കി.പൊതുസ്ഥലത്ത് മാസ്ക് ( Mask ) ധരിക്കാത്തതിന് പിഴ ചുമത്തുമെന്നു സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
പകർച്ച വ്യാധിക്കെതിരായ നഗരത്തിൻറെ പോരാട്ടത്തിനു മേൽനോട്ടം വഹിക്കുന്ന ഡൽഹി ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിട്ടിയുടെ (ഡിഡിഎംഎ) യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. മാസ്ക് ധരിക്കാത്തതിന് 500 രൂപ പിഴ ചുമത്തിയേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here