തിരുനെല്ലിയില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍

തിരുനെല്ലി (Thirunelli)കോട്ടിയൂരില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടിയൂര്‍ കോളനിയിലെ രാജേഷാണ് മരിച്ചത്. ഭാര്യയുമായി വഴക്കിട്ട രാജേഷ് ഇന്നലെ ആത്മഹത്യ ഭീഷണി മുഴക്കി വീട് വിട്ടിരുന്നു. തുടര്‍ന്ന് ഇന്ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുടുംബ വഴക്കാണ് സംഭവത്തിനു പിന്നിലെന്ന് തിരുനെല്ലി പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

അതേസമയം, വയനാട്ടില്‍ കഴിഞ്ഞ ദിവസം അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മകന്‍ തൂങ്ങിമരിച്ചു. വയനാട് സുഗന്ധഗിരി സ്വദേശി ശാന്ത, മകന്‍ മഹേഷ് എന്നിവരാണ് മരിച്ചത്. ശാന്തയുടെ മൃതദേഹം വീടിനുള്ളിലെ തറയിലും മകന്‍ മഹേഷിന്റെ മൃതദേഹം വീട്ടിലെ മുറിയില്‍ തൂങ്ങിയ നിലയിലുമായിരുന്നു. മഹേഷിന് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. വൈത്തിരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News