
നെറ്റ്ഫ്‌ലിക്‌സ്(netflix) ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍ ഇടിവ്. ആഗോള തലത്തില്‍ രണ്ട് ലക്ഷം ഉപഭോക്താക്കളെയാണ് ഈ സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ നഷ്ടമായത്. ഇനി മുതല്‍ നെറ്റ്ഫ്‌ലിക്‌സ് പ്ലാനുകളില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടായേക്കും എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഇനി മുതല്‍ അക്കൗണ്ട് പങ്ക് വെക്കാനും പാസ് വേഡ് പങ്ക് വെക്കുന്നതും കര്‍ശനമായി നിയന്ത്രിക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യയില്‍ നിലവില്‍ പ്രീമിയം നെറ്റ്ഫ്‌ലിക്‌സ് അക്കൗണ്ടിന് 649 രൂപയാണ് വില. ഇതില്‍ സാധാരണയായി ഒരേ സമയം നാല് പേര്‍ക്കാണ് അനുവദിക്കുക. ഈ കാരണങ്ങള്‍ കൊണ്ട് തന്നെ ആളുകള്‍ പാസ് വേഡ്(password) പങ്കുവെക്കുകയും നാല് ആളുകള്‍ക്ക് പല ഉപകരണങ്ങളില്‍ നിന്ന് നെറ്റ്ഫ്‌ലിക്‌സ് ലോഗിന്‍ ചെയ്യാന്‍ സാധിക്കുകയും ചെയ്യുന്നുണ്ട്.
നിലവില്‍ ഇതില്‍ മാറ്റം വരാനാണ് സാധ്യത. നെറ്റ്ഫ്‌ലിക്‌സ് അക്കൗണ്ട് പാസ് വേഡ് മറ്റുള്ളവരുമായി പങ്ക് വെക്കുന്നതിന് ഒരു നിശ്ചിത തുക ഈടാക്കാനാണ് കമ്പനിയുടെ പദ്ധതിയെന്ന് നേരത്തേ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ചിലി, കോസ്റ്ററിക, പെറു എന്നിവിടങ്ങളില്‍ നെറ്റ്ഫ്‌ലിക്‌സ് പാസ് വേഡ് പങ്ക് വെക്കുന്നത് നിയന്ത്രിക്കുന്ന സംവിധാനം നിലവില്‍ പരീക്ഷിച്ച് വരികയാണ്. ഇത് കൂടാതെ പരസ്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കുറഞ്ഞ നിരക്കിലുള്ള സബ്‌സ്‌ക്രിപ്ക്ഷന്‍ പ്ലാനുകളും അവതരിപ്പിക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഹുലു, ഡിസിനി പ്ലസ്, എച്ച്.ബി.ഒ തുടങ്ങിയ സേവനങ്ങള്‍ക്കും ഈ രീതി നടപ്പിലാക്കിയിട്ടുണ്ട്.
നിലവില്‍ നെറ്റ്ഫ്‌ലിക്‌സിന് ഇന്ത്യയില്‍ 149 രൂപയുടെ മൊബൈല്‍ ഓണ്‍ലി പ്ലാന്‍ ഉണ്ട്. പ്രീമിയം പ്ലാനിന് 649 രൂപയാണ് പ്രതിമാസ ചെലവ്. ഇത് താരതമ്യേന കൂടുതലാണ്. കാരണം ഹോട്ട്സ്റ്റാറിന്റെ പ്രീമിയം പ്ലാനിന് 1499 രൂപയാണ് ചെലവ്. ആമസോണ്‍ പ്രൈമും 1499 രൂപയാണ് വാര്‍ഷിക പ്ലാനിന് ഈടാക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here