കൗതുകമുണർത്തുന്ന ചിത്രങ്ങളുമായി സഹകരണ എക്സ്പോയിലും താരമായി അഞ്ജൻ

അഞ്ജനെ അറിയാത്തവരുണ്ടാകില്ല. 2005 ല്‍ എ പി ജെ അബ്ദുല്‍ കലാമിനെ കണ്ടുമുട്ടിയതോടെയാണ് സെറിബ്രല്‍ പാ‍ഴ്സി ബാധിതനായ അഞ്ജനെ ലോകം അറിഞ്ഞത്.

അഞ്ജന്‍ പഠിച്ചിരുന്ന ആദര്‍ശ് സ്‌പെഷ്യല്‍ സ്‌കൂളിന്റെ കെട്ടിടം ഉദ്ഘാടനം ചെയ്യാനായി എത്തിയ എ പി ജെ അബ്ദുല്‍ കലാമിനെ അഞ്ച് മിനിറ്റ് കൊണ്ട് പേപ്പറില്‍ പകര്‍ത്തി. പില്‍ക്കാലത്ത് ആ ചിത്രം എപിജെ അബ്ദുല്‍ കലാമിന്റെ ആത്മകഥയിലും രാമേശ്വരത്തെ എപിജെ അബ്ദുല്‍ കലാം മ്യൂസിയത്തിലും ഒക്കെ ഇടംപിടിച്ചു. എപിജെ അബ്ദുല്‍ കലാം നേരിട്ട് അഞ്ജനെ അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തു.

സഹകരണ എക്സ്പോ നടക്കുന്ന കൊച്ചിയിലുണ്ടായിരുന്നു അഞ്ജന്‍.അവിടെയും താരമായിരുന്നു. സഹകരണ എക്‌സ്‌പോയിലും  ആദരം ഏറ്റുവാങ്ങി അഞ്ജന്‍.

മന്ത്രി വി എൻ വാസവന്‍ അഞ്ജനെക്കുറിച്ച് പങ്കു വച്ച കുറിപ്പ് ;

 അഞ്ജൻ്റെ ചിത്രങ്ങൾ ഏറെ കൗതുകമുണർത്തുന്നതാണ് നിമിഷ നേരം കൊണ്ട് മുന്നിൽ ഇരിക്കുന്ന ആളുടെ കാരിക്കേച്ചർ അഞ്ജന്‍ വളരെ മനോഹരമായി വരക്കും.

സഹകരണ എക്സ്പോയിൽ അഞ്ജൻ്റെ ചിത്രം വര കാണാനും, അഞ്ജന കൊണ്ട് ചിത്രം വരപ്പിക്കാനും ചുറ്റും ആൾക്കാരുടെ തിരക്കാണ്. അഞ്ജന്‍ സെറിബല്‍ പാഴ്‌സി ബാധിതനാണ്. കേള്‍വി ശക്തിയും, സംസാര ശേഷിയും, ഭാഗികമായി കാഴ്ച ശക്തിയും നഷ്ടപ്പെട്ടിട്ടും ആത്മവിശ്വാസത്തോടെയാണ് കുറവുകള്‍ തരണം ചെയ്ത് മുന്നോട്ടുപോവുകയാണ് ഈ കൊച്ചു മിടുക്കൻ.

2005 ല്‍ എ പി ജെ അബ്ദുല്‍ കലാമിനെ കണ്ടുമുട്ടിയതോടെ അഞ്ജനെ ലോകം അറിഞ്ഞു. അഞ്ജന്‍ പഠിച്ചിരുന്ന ആദര്‍ശ് സ്‌പെഷ്യല്‍ സ്‌കൂളിന്റെ കെട്ടിടം ഉദ്ഘാടനം ചെയ്യാനായി എത്തിയ എ പി ജെ അബ്ദുല്‍ കലാമിനെ അഞ്ച് മിനിറ്റ് കൊണ്ട് പേപ്പറില്‍ പകര്‍ത്തി.

പില്‍ക്കാലത്ത് ആ ചിത്രം എപിജെ അബ്ദുല്‍ കലാമിന്റെ ആത്മകഥയിലും രാമേശ്വരത്തെ എപിജെ അബ്ദുല്‍ കലാം മ്യൂസിയത്തിലും ഒക്കെ ഇടംപിടിച്ചു. എപിജെ അബ്ദുല്‍ കലാം നേരിട്ട് അഞ്ജനെ അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തു.

സഹകരണ എക്‌സ്‌പോയില്‍ എത്തിയ അഞ്ജനെ ആദരിച്ചു. ഇനിയും ഇനിയും ഒരുപാട് അംഗീകാരങ്ങൾ അഞ്ജനെ തേടിയെത്തട്ടെയെന്ന് ആശംസിക്കുന്നു. എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നു..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News